താൾ:CiXIV281.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

തിന്റെ എരിവു പാതാളം പൊലെ കഠിനമുള്ളതും അ
തിന്റെ കനലുകൾ തീക്കനലുകളും യഹൊവയുടെ ജ്വാല
കളും ആകുന്നു. ഈ ശക്തിയും എരിവും ജ്വാലയും സ്നെ
ഹിതന്മാരെ ജീവിപ്പിക്കുന്നതും വിരൊധികളെ ദഹിപ്പി
ക്കുന്നതുമായി വരുന്നു. സ്നെഹത്തിൽ വസിക്കുന്നവൻ ദൈ
വത്തിലും ദൈവം അവനിലും വസിക്കുന്നു, സ്നെഹം ദൈവ
ത്തിൽ നിന്നാകുന്നു, സ്നെഹമുള്ളവൻ ദൈവത്തിൽ നിന്നു ജ
നിച്ചുഅവനെ അറിയുന്നു. സ്നെഹമില്ലാത്തവൻ ദൈവത്തെ
അറിയുന്നില്ല. കാരണം ദൈവം സ്നെഹമാകുന്നു. ൧ യൊഹ.
൪, ൭. ൮. യൊഹനാന്റെ ഉപദെശപ്രകാരം ദൈവത്തൊ
ടു ചെരുവാൻ മനസ്സുള്ളവനെല്ലാം അവനിൽ നിന്നു ജനി
ച്ചു അവനെ അറിയെണ്ടതാകുന്നു. നമ്മിൽ വിപരീതമായത്
ചെൎന്നു വരികയില്ല. ദൈവത്തൊടു നമുക്ക് ഐക്യതയും ചെ
ൎച്ചയും വെണമെന്നു വന്നാൽ, അവന്റെ ഗുണവിശെഷ
ങ്ങളിൽ ചിലവ നമ്മിലും കാണെണം. ദൈവം സ്നേഹം ആ
കുന്നു, അതുകൊണ്ടു നാം ദൈവത്തിലും അവൻ നമ്മിലും വ
സിക്കെണ്ടതിന്നു സ്നെഹത്തിൽ ജീവിച്ചിരിക്കെണം. നാം
ദൈവത്തിൽ നിന്നു ജനിച്ചു എങ്കിൽ ഈ പുതിയ ജനന
ത്തിൽ ദൈവം തന്റെ സ്നെഹവും നമ്മിൽ നട്ടു. ഈ സ്നെഹം
നമ്മിൽ വസിക്കുന്നെങ്കിൽ നാം ദൈവത്തെ അറിഞ്ഞു ദൈ
വം സ്നെഹം ആകുന്നു എന്നീ വാക്കിന്റെ അൎത്ഥവും കുറയ
ബൊധിക്കും. ഒരു പാപിക്ക് നീതീകരണം ലഭിച്ചിട്ടു അ
വന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനാൽ ദൈവസ്നെ
ഹം പകൎന്നു വരുന്നു. രൊമ. ൫,൫. ഈ ദൈവസ്നെഹം ന
മ്മിൽ വന്നിട്ടു നാം അതിൽ നില്ക്കുന്നെടത്തൊളം ദൈവ
ത്തൊടു ചെൎച്ച ഉണ്ടു. നാം ദൈവത്തിൽ വസിച്ചാൽ സ്നെഹ
ത്തിൽ വസിക്കുന്നു, സ്നെഹം കൂടാതെ ദൈവത്തൊടു ഒരു
സംബന്ധം ഇല്ല. ആദ്യസ്നെഹത്തെ ഉപെക്ഷിക്കുന്നത് അ


13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/100&oldid=194229" എന്ന താളിൽനിന്ന് ശേഖരിച്ചത്