താൾ:CiXIV281.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

നാൽ ഇതെല്ലാം ഉളവായി വരുന്നു. യെശു പിതാവിന്റെ അ
ടുക്കൽ പൊയിട്ടു അവനെ ആശ്വാസപ്രദനാക്കി ശിഷ്യമ്മാ
ൎക്ക എല്ലാവർക്കും അയച്ചു വരുന്നു. യൊഹ. ൧൪, ൧൬. ൧൭,
൨൬. ൧൭, ൭. തനിക്കുള്ളവർ തന്നൊടു കൂട ഇരുന്നു തന്റെ
മഹത്വം കാണെണ്ടതിന്നു പിതാവൊടു അപെക്ഷിച്ചത
കൊണ്ടും യൊഹ. ൧൭, ൨൪. നീതിമാന്മാരുടെ പുനരുത്ഥാനം
അവന്റെ ഉയിൎപ്പിന്റെ ഫലം ആകകൊണ്ടും തികഞ്ഞ ശുദ്ധീക
രണവും നമുക്ക് യെശുവിൽ നിന്നു മാത്രം വരുന്നു സ്പഷ്ടം. ആ
യത് കൊണ്ടു പിതാവ് അവനെ നമുക്ക് ആക്കിയ പ്രകാരം
നാം യെശുവിനെ മുഴുവനും കൈക്കൊള്ളുക. ചിലർ അവ
നെ രെക്ഷെക്കായി മാത്രം എടുക്കാൻ മനസ്സാകുന്നു. എങ്കിലും
ദൈവത്തിന്റെ ആലൊചനെയെ ഖണ്ഢിച്ചു കൂടാ. യെശുവി
നെ കൈക്കൊൾവാൻ മനസ്സുള്ളവർ അവനെ പൂൎണ്ണമായി പരി
ഗ്രഹിക്കെണം എന്നെ ശുദ്ധന്മാരായി തീരുവാൻ പാടുള്ളു. അ
വൻ ഈ ദിവസത്തിലും നമുക്ക് ജ്ഞാനവും നീതിയും ശുദ്ധീക
രണവുമായി വരെണമെ.

൫൦

൧ യൊഹ. ൪, ൧൬. ദൈവം സ്നെഹം തന്നെ
ആകുന്നു. സ്നെഹത്തിൽ വസിക്കുന്നവൻ ദൈവത്തി
ലും ദൈവം അവനിലും വസിക്കുന്നു.

ദൈവം സ്നെഹവും ദഹിപ്പിക്കുന്ന അഗ്നിയും എബ്ര ൧൨,
൨൯. ആകുന്നു. ഈ രണ്ടു വാക്കുകൾ ദൈവത്തിൽ എഴുതിക്കി
ടക്കുന്നു. പാപം ഇല്ലാത്ത സൃഷ്ടികൾ്ക്കും യെശുക്രിസ്തനാൽ
ക്ഷമയെയും ശുദ്ധിയെയും പ്രാപിച്ചു അവന്റെ വഴിയി
ൽ ചെന്നു സെവിക്കുന്നവൎക്കും ദൈവം സ്നെഹം തന്നെ. അ
വനെ വിരൊധിച്ചു പാപങ്ങളെ ചെയ്വാൻ മനസ്സിലാതെ
സ്നെഹത്തെ നിരസിക്കുന്നവൎക്കൊ, ദഹിപ്പിക്കുന്ന അഗ്നി
അത്രെ. സ്നെഹം മരണം പൊലെ ശക്തിയുള്ളതും, അ 13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/99&oldid=194231" എന്ന താളിൽനിന്ന് ശേഖരിച്ചത്