താൾ:CiXIV281.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

൪൯

൧കൊറി. ൧, ൩൨ ക്രിസ്തൻ നമുക്ക് ദൈവത്തി
ൽ നിന്നു ശുദ്ധീകരണം ആയി ഭവിച്ചു.

ആദാമിന്റെ വീഴ്ചയാൽ മനുഷ്യവംശം മുഴുവൻ
അശുദ്ധവും പ്രയൊജനമില്ലാത്തതുമായി തീൎന്നു. ദൈവം ത
ന്റെ വചനത്തിൽ പാപികൾ്ക്ക വിളിക്കുന്ന നാമങ്ങളെയും
പൌൽ രൊമ. ൩, ൧൦ ൧൮. അവരെ കൊണ്ടു എഴുതി
യ ഗുണവിശെഷങ്ങളെയും വിചാരിച്ചാൽ യെശുക്രിസ്തൻ
അല്ലാതെ ആൎക്കും മനുഷ്യവംശത്തിൽ പ്രശംസിപ്പാൻ
ഒരു സംഗതി ഇല്ലല്ലൊ. അപരാധികൾ, ദ്രൊഹികൾ നീ
തികെട്ടവർ, മൂഢന്മാർ, വഷളന്മാർ, മുതലായ പെരുകളി
ൽ എന്തു മഹത്വം അടങ്ങിയിരിക്കുന്നു. ദൈവത്തിന്മുമ്പാ
കെ മാനനാമങ്ങളൊടു കൂട നില്പാനും അവന്റെ ഭവനത്തി
ൽ വസിപ്പാനും അവൎക്ക എന്തു വഴി. യെശു നമുക്ക് ദൈവ
ത്തിൽ നിന്നു ജ്ഞാനവും നീതിയും മാത്രമല്ല, ശുദ്ധീകരണ
വുമായി തീൎന്നു അവന്മൂലം കാണാതെ പൊയതെല്ലാം യ
ഥാസ്ഥാനമായി വന്നത്. ശുദ്ധന്മാർ മാത്രം ദൈവത്തെ
കാണും. ശുദ്ധൻ എന്ന നാമം മനുഷ്യന്നു മാനം തന്നെ.
അതിനാൽ അവൻ ദൈവത്തിന്നും വിശുദ്ധ ദൂതന്മാൎക്കും
തുല്ല്യനായി വരുന്നു. ദൈവഭവനത്തിന്റെ മുഖ്യാലങ്കാരം
വിശുദ്ധി എന്നത്രെ. ആയത് കൊണ്ടു ശുദ്ധനായി തീരുവാ
ൻ ആഗ്രഹം ഇല്ലാത്തവനാർ. ശുദ്ധീകരണത്താൽ ദൈവം
ഹീനന്മാരെയും നിന്ദിതന്മാരെയും ഉയൎത്തി മാനിക്കുന്നത്, അ
തിന്നായി അവൻ തന്റെ പുത്രനെ നമുക്കു തന്നു. മാനസാന്ത
രപ്പെട്ടു അവന്റെ അടുക്കൽ വരുന്നവർ പാപത്തിന്നു മ
രിച്ചിട്ടു ജീവന്റെ പുതുക്കത്തിൽ നടക്കകൊണ്ടു മരണത്തി
ലും ജീവനിലും അവന്നു തുല്ല്യന്മാരായി തീരുന്നു. രൊമ. ൬
എഫെ. ൨. അവന്മൂലം നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/98&oldid=194233" എന്ന താളിൽനിന്ന് ശേഖരിച്ചത്