താൾ:CiXIV281.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

അരുതു എന്നുള്ള കല്പനയെ അവൾ നിരസിച്ചതുമല്ലാതെ പട്ട
ണങ്ങൾ്ക്ക സംഭവിപ്പാനുള്ളത് കാണെണ്ടതിന്നു മാത്രം അല്ല,
അവിടെ വിട്ടുപൊയ ചങ്ങാതികളെയും വസ്തുവകകളെയും
ഒൎത്തു ഇനി ഒന്നു രക്ഷിച്ചു കൊണ്ടു പൊവാൻ പാടുണ്ടൊ, ദൂത
വചനം സത്യമൊ എന്നു വിചാരിച്ചു സംശയിച്ചു അൎത്ഥാഗ്ര
ഹം കൊണ്ടു തിരിഞ്ഞു നൊക്കുകയാൽ ശിക്ഷ പ്രാപിക്കയും ചെ
യ്തു. അവൾ്ക്ക വിശ്വാസം ഇല്ലായ്കയാൽ തനിക്കും പുത്രീഭൎത്താ
ക്കന്മാൎക്കും വരുവാനുള്ള ദാരിദ്ര്യത്തെ പെടിച്ചുസംശയിച്ചു
ഒടുവിൽ തിരിഞ്ഞു നൊക്കുമ്പൊൾ തന്നെ ഗന്ധകവൎഷംആ
രംഭിച്ചു ശ്വാസം മുട്ടിച്ചു അവൾ സ്തംഭിച്ചു ഉപ്പുമൂടി നിന്നു
പൊയി. അപ്രകാരം തന്നെ യഹൂദ യുദ്ധത്തിൽ ശിഷ്യന്മാർ
വസ്തുവകകളെ രക്ഷിക്കെണ്ടതിന്നു പട്ടണത്തിൽ താമസി
ച്ചു എങ്കിൽ നശിച്ചു പൊവാൻ സംഗതി വരികയായിരുന്നു.
എങ്കിലും യെശു ഈ വചനം കൊണ്ടു നമ്മെയും ഉണൎന്നു പ്രാ
ൎത്ഥിപ്പാൻ ഉത്സാഹി6പ്പിക്കുന്നത് നാം എല്ലാവരും മനസ്താ
പം ചെയ്തു ലൊകത്തെ വിട്ടു പൊകെണം എന്നു ദൈവ
ത്തിന്റെ ഇഷ്ടം. ഈ വിശുദ്ധ വിളിയെ അനുസരിക്കെ
ണ്ടതിന്നു ആരംഭിച്ചിട്ടു പിന്നെയും പിശാചിന്റെ മന്ത്രങ്ങ
ൾ‌്ക്ക ചെവി കൊടുത്തു വഴിയിൽ നിന്നുപൊയി നായ്ക്കൾ്ക്ക സമ
മായി ഛൎദ്ദിച്ചതിനെ പിന്നെയും തിന്മാനും കുളിച്ച പന്നി
യെ പൊലെ ചെളിയിൽ മുങ്ങുവാനും നാം സ്നെഹിക്കുന്ന
ലൊകത്തൊടു കൂടെ നശിച്ചു പൊവാൻ സംഗതി വരികയില്ല
യൊ. ലൊകസംഹാരത്തിൽ ദുഷ്ടന്മാരൊടു കൂട നിത്യനാശ
ത്തിലെക്ക് വീഴാതിരിക്കെണ്ടതിന്നു ദൈവത്തിന്റെ മുമ്പെ
ത്ത ന്യായവിധികളെ ഒൎത്തു ജാഗരിച്ചിരിക്കുന്നതു അത്യാവ
ശ്യം അല്ലയൊ. അതുകൊണ്ടു ലൊത്തന്റെ ഭാൎയ്യയെ ഒ
ൎത്തു കൊൾവിൻ, കരികൈ ഇട്ടുകൊണ്ടു പിന്നൊക്കം നൊക്കുന്ന
ഒരുത്തനും ദൈവരാജ്യത്തിന്നു യൊഗ്യനല്ല എന്നുണ്ടല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/97&oldid=194234" എന്ന താളിൽനിന്ന് ശേഖരിച്ചത്