താൾ:CiXIV281.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ൾ്ക്ക തക്കവണ്ണം നമുക്ക് സംഭവിക്കുന്നു എന്നു പറയുന്നവർ എ
ത്രയും ദുൎല്ലഭം തന്നെ. എന്നാൽ കൂട്ടുകാർ ഹെതു കൂടാതെ
ചിലപ്പൊൾ വല്ല ഉപദ്രവം കാണിച്ചാലും ക്ഷമയിൽ ത
ന്റെ ആത്മാവിനെ അടക്കി സഹിക്കുന്നതു ന്യായം. മനുഷ്യ
രിൽ മാത്രം നൊക്കുന്നതു തെറ്റു തന്നെ. ദൈവം അല്ലൊമ
നുഷ്യരെ കൊണ്ടു തന്റെ ശിക്ഷകളെനടത്തുന്നത്. ആയത്
കൊണ്ടു മുഖ്യമായി അവനെ നൊക്കക്കെണം. യൊബിനെ
പരീക്ഷിച്ചു ശിക്ഷിപ്പാൻ അവന്നു ഇഷ്ടം തൊന്നിയപ്പൊൾ
ദുഷ്ടമനുഷ്യരെ കൊണ്ടു തന്റെ മൃഗ കൂട്ടങ്ങളെ നഷ്ടം വ
രുത്തി എങ്കിലും യൊബ് എന്തു പറഞ്ഞു, ആ കള്ളന്മാരെ
ദുഷിച്ചുവൊ, അല്ല യഹൊവ തന്നു യഹൊവ എടുത്തു അ
വന്റെ നാമത്തിന്നു സ്തൊത്രം എന്നത്രെ.

൪൮

ലൂക്ക. ൧൭, ൩൨. ലൊത്തന്റെ ഭാൎയ്യയെ ഒൎത്തു
കൊൾവിൻ.

യെശു യഹൂദന്മാൎക്ക വരുവാനുള്ള യുദ്ധ സങ്കടവും യരു
ശലെം പട്ടണത്തിന്റെ നാശവും വൎണ്ണിച്ചു, ആ ദിവസത്തി
ൽ വീട്ടിൽ മുകളിൽ ഇരിക്കുന്നവൻ തന്റെ വസ്തുക്കൾ വീട്ടിന്നക
ത്തു ഇരുന്നാൽ അവറ്റെ എടുത്തുകൊൾവാൻ ഇറങ്ങരുത്, വയലി
ൽ ഇരിക്കുന്നവൻ അപ്രകാരം പിന്നൊക്കം തിരികയും അരു
തു എന്നു പറഞ്ഞശെഷം ലൊത്തന്റെ ഭാൎയ്യയെ ഒൎത്തു
കൊൾവിൻ, ജീവനെ രക്ഷിച്ചു കൊൾവാൻ നൊക്കുന്നവൻ അതി
നെ നശിപ്പിക്കും ജീവനെ നശിപ്പിക്കുന്നവൻ അതിനെ ര
ക്ഷിച്ചു കൊള്ളും എന്നു ചെൎത്തു കല്പിച്ചതു. മൊശ സദൊ
മിന്റെ സംഹാരം വിവരിച്ച സ്ഥലത്തു ലൊത്തന്റെഭാൎയ്യ
പിറകൊട്ടു നൊക്കി ഉപ്പു തൂണായി തീൎന്നു എന്നു ചുരുക്കി പറ
ഞ്ഞു. ൧മൊ. ൧൯, ൨൬. നിന്റെ ജീവന്നായി ഒടിപ്പൊക,
പിറകൊട്ടു നൊക്കരുതു, ഈ സമഭൂമിയിൽ എങ്ങും നില്ക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/96&oldid=194236" എന്ന താളിൽനിന്ന് ശേഖരിച്ചത്