താൾ:CiXIV281.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ശ്യമില്ല എന്നു വിചാരിച്ചു നീരസവും കൊപവും കാണിക്കു
ന്നതു വലിയ കുറ്റം തന്നെ അതുകൊണ്ടു യെശു തന്റെശി
ന്മാരൊടു ക്ഷമയിൽ നിങ്ങളുടെ ആത്മാക്കളെ സ്വാധീന
മാക്കി കാക്കും എന്നുതന്നെ അല്ല, നിങ്ങളുടെ അമ്മയപ്പന്മാ
രും സഹൊദരന്മാരും ചാൎച്ചക്കാരും ചങ്ങാതിമാരും നിങ്ങ
ളെ കാണിച്ചു കൊടുക്കും അവർ ചിലരെ കൊല്ലിക്കയും ചെ
യ്യും എൻ നാമം നിമിത്തം എല്ലവരും നിങ്ങളെ പകെക്കും
എന്നു പറഞ്ഞു അവരുടെ ക്ഷമ ഈ വക ഉപദ്രവങ്ങളിലും
ശൊഭിക്കണമെന്നു അതിനാൽ കാണിച്ചിരിക്കുന്നു. പണ്ടു യൊ
ബ്, മൊശ മുതാലായ ശുദ്ധന്മാർ ഉപദ്രവങ്ങളെ എങ്ങിനെ സ
ഹിച്ചു, ക്ഷമയാലും ശാന്തതയാലും അല്ലയൊ. യെശു എ
പ്പൊൾ കുലെക്ക് കൊണ്ടു പൊകുന്ന ആട്ടിന്നും രൊമം കത്ത്രി
ക്കുന്നവരുടെ മുമ്പാകെ ശബ്ദിക്കാത്ത ആട്ടിന്നും സമമായി
രുന്നു, മനുഷ്യർ അവനെ ഒരു കുറ്റം കൂടാതെ പിടിച്ചു പ
രിഹസിച്ചു ദണ്ഡിപ്പിച്ചു കൊല്ലുമ്പൊഴല്ലയൊ. എന്നാൽ മ
നുഷ്യർ എനിക്ക് അന്യായം ചെയ്യുന്നു, ഞാൻ കുറ്റം ഇല്ലാ
ത്തവൻ എന്നു ഒരുത്തൻ പക്ഷെ പറയും, ആകട്ടെ സംബ
ന്ധക്കാർ യെശുവിന്റെ ശിഷ്യന്മാരെ ജാതികളുടെ കയ്യി
ലെക്കും എല്ലാവരുടെ നീരസത്തിലെക്കും ഏല്പിച്ചത് അ
ന്യായമായില്ലയൊ, എന്നിട്ടും യെശു തനിക്കുള്ളവരൊടു
എന്തു കല്പിക്കുന്നു, നിങ്ങൾ ക്ഷമയെ കാണിച്ചു കൊൾവിൻ
എന്നത്രെ. യെശുവിന്നു സമമായി കുറ്റം കൂടാതെ കഷ്ടി
ച്ചു പൊരുന്നവനുണ്ടൊ, അവൻ എങ്ങിനെ ആചരിച്ചു എ
ത്രയും അത്ഭുതമായ സൌമ്യതയൊടു കൂട അല്ലൊ എല്ലാം
സഹിച്ചത്. പലരും തങ്ങളെ കുറ്റമില്ലാത്തവർ എന്നു വി
ചാരിക്കുന്നു, എങ്കിലും കറ സൂക്ഷിച്ചു നൊക്കിയാൽ കാൎയ്യം
വെറെ എന്നു കാണും. രാജ്യാധികാരികൾ അനെകരെദൊ
ഷം നിമിത്തം ശിക്ഷിക്കെണ്ടി വരുന്നു എങ്കിലും ക്രിയക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/95&oldid=194238" എന്ന താളിൽനിന്ന് ശേഖരിച്ചത്