താൾ:CiXIV281.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

കടങ്ങളെ ഇളച്ചു പ്രസാദം നമ്മുടെ മെൽ വിളങ്ങിച്ചു ത
ന്നിരിക്കുനു. കൎത്താവായ യെശു തനിക്കുവെണ്ടി മാത്രം അല്ല,
ദൈവത്തിന്നും മനുഷ്യൎക്കും നടുവിൽ നില്ക്കുന്ന മദ്ധ്യസ്ഥനാ
യി നമുക്ക് വെണ്ടിയും നീതിമാനാകുന്നു. വിശ്വാസത്താൽഅ
വന്റെ നീതി നമുക്ക് അനുഭവമായി വരുന്നു. അങ്ങിനെ വരെണ്ട
തിന്നു മനുഷ്യൻആദ്യം തന്റെ അസംഖ്യ കഷ്ടങ്ങളെ അറി
ഞ്ഞു ഏറ്റു പറഞ്ഞു സ്വന്ത പ്രയത്നം കൊണ്ടു അവറ്റെ തീ
ൎപ്പാൻ കഴികയില്ല എന്നു ബൊധിക്കെണ്ടതാകുന്നു ഈ
ബൊധം വന്നിട്ടു വിശ്വാസം കൊണ്ടു യെശുവിനെ പിടിച്ചു അ
വന്റെ നീതിയിൽ ആശ്രയിച്ചു കരുണയെ അപെക്ഷിക്കും.
ന്യായവിധിയിൽ യെശുവിന്റെ രക്ഷയെ കിട്ടിയവനും ക്ഷമ
യെലഭിച്ച കടക്കാരനും ജീവനുള്ള അവയവവുമയി നി
ല്ക്കെണ്ടതിന്നു തന്നെ മുഴുവനും അവന്റെ കയ്യിൽ ഭരമെല്പിക്കും.
ഈ വഴിക്കൽ യെശു മനുഷ്യൎക്ക നീതിയായി വരുന്നു. ദൈ
വത്തിന്റെ ആലൊചനയും അവരുടെ വിശ്വാസവും തമ്മിൽ
ചെൎന്നു പ്രായശ്ചിത്തം പൂൎണ്ണമായി. ഇങ്ങിനെയുള്ള വി
ശ്വാസം ഒരു നാളും നാണിച്ചു പൊകയില്ല. അത്കൊണ്ടു
നമ്മുടെ നീതിയായ യെശു നമ്മുക്ക് തെളിഞ്ഞ് വന്നു പുക
ഴ്ച എല്ലാം അവന്നു വരെണ്ടതിന്നു സ്വന്തഗുണ വിശെഷ
ങ്ങളെ വിചാരിപ്പാൻ ഒരു ഭാവം നമ്മളിൽ ഉദിക്കും തൊറും
പരിശുദ്ധാത്മാവ് ആയതിനെ വെരൊടെ ഹൃദയങ്ങളിൽ
നിന്നു പറിച്ചു കളവൂതാക. . ൪൭

ലൂക്ക: ൨൧, ൧൯. ക്ഷമയിൽ നിങ്ങളുടെ ആത്മാ
ക്കളെ കാത്തു കൊൾവിൻ.

ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും നമുക്ക് വ
രുന്ന സങ്കടങ്ങളെ രണ്ടു കൂട്ടം ആക്കി ദൈവം അയക്കുന്നതി
ൽ ക്ഷമയെ കാട്ടി മനുഷ്യരിൽ നിന്നു വരുന്നതു അത്ര ആവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/94&oldid=194239" എന്ന താളിൽനിന്ന് ശേഖരിച്ചത്