താൾ:CiXIV281.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

തനിക്കുള്ളവരെ വിശ്വാസം മൂലം തന്റെ ശക്തി കൊണ്ടു കാ
ത്തു നിത്യജീവൻ അവൎക്ക അനുഭവമായി വരുവൊളം സ
കല സങ്കടങ്ങളിൽ നിന്നു ഉദ്ധരിച്ചു കൊണ്ടിരിക്കുന്നു. അ
ത്‌കൊണ്ടുനാം ധൈൎയ്യമായിരിക്ക; അവൻ നമ്മെ ഈ ദിവ
സത്തിലും കാത്തു രക്ഷിക്കും നിശ്ചയം.

൪൬

൧ കൊറി. ൧, ൩൦. ക്രിസ്തൻ നമുക്ക് ദൈവത്തി
ൽ നിന്നു നീതിയായി ഭവിച്ചു.

ദൈവം ന്യായാധിപതി ആകുന്നു. പാപങ്ങളെ ക്ഷ
മിക്കുന്നതും കണക്കിടുന്നതും കരുണയെ നല്കുന്നതും കൊപം
കാണിക്കുന്നതും ജീവിപ്പിക്കുന്നതും കൊല്ലുന്നതും അനുഗ്രഹി
ക്കുന്നതും ശപിക്കുന്നതും അവന്നു ന്യായം. എന്നിൽ പാപം ഇ
ല്ലായ്കകൊണ്ടു ദൈവം കണക്കിടുവാൻ ഒന്നും കാണുകയില്ല
എന്നും കൊപിച്ചു നിത്യനാശം വിധിപ്പാൻ സംഗതി ഇല്ല
എന്നും പറവാൻ പ്രാപ്തിയുള്ളവൻ ആർ. ആയത് കൊണ്ടു
ദൈവത്തിന്റെ ന്യായവിധിയിൽ ക്ഷമയും കരുണയും ജീ
വനും അനുഗ്രഹവും ലഭിപ്പാൻ തക്ക നീതി എത്രയും വി
ശെഷമായ ധനം തന്നെ. ആയത് മനുഷ്യരുടെ ക്രിയക
ളാൽ അല്ല, യെശുക്രിസ്തനിലെ വിശ്വാസാത്താൽ അത്രെ
ഉളവാകുന്നു. അവനല്ലൊ നമുക്ക് ദൈവത്തിൽ നിന്നു നീതി
യായി ചമഞ്ഞു. നാം നീതിമാന്മാരായിവരെണ്ടതിന്നു സ്വ
ൎഗ്ഗസ്ഥ പിതാവു തന്റെ പുത്രനെ ലൊകത്തിലെക്ക് അയ
ച്ചു,മരണത്തിലെക്ക് ഏല്പിച്ചു നമ്മുടെ പാപങ്ങളൊക്കെയും
അവന്റെ മെൽ ആക്കുകയും ചെയ്തു. യെശു ഈ ഭാരം ഏറ്റു
പിതാവിന്നു തികഞ്ഞ അനുസരണം കാട്ടി നമ്മൂടെ അതിക്രമ
ങ്ങൾ നിമിത്തം മുറിഞ്ഞു നമ്മുടെ പാപങ്ങൾ ഹെതുവായി ചത
ഞ്ഞു ശാപമായി തീരുകകൊണ്ടു ദൈവം അവന്റെ അനുസര
ണവും കഷ്ടങ്ങളും നമുക്ക്തന്നെ കണക്കിട്ടു പാപങ്ങളെ മൂടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/93&oldid=194241" എന്ന താളിൽനിന്ന് ശേഖരിച്ചത്