താൾ:CiXIV281.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ഞ്ഞു പൊകയില്ല, ദൈവം അതിനെയും അവരെയും കാത്തു
കൊണ്ടിരിക്കുന്നു. അവൎക്ക ശത്രുക്കൾ വളരെ ഉണ്ടായാലും
ദൈവം തന്റെശക്തിയെ പ്രയൊഗിക്കുന്നു എങ്കിൽ അവൎക്ക
ഒരു ഹാനിയും വരികയില്ല, അവൻ അതിനെ പ്രയൊഗി
ക്കുന്നു നിശ്ചയം, പെത്രൻ അത് ഇവിടെ പറയുന്നുവല്ലൊ.
പിന്നെ യെശുവും തന്റെ ആടുകളെ കൊണ്ടു പറയുന്നത:
ഞാൻ അവൎക്ക നിത്യജീവനെ കൊടുക്കുന്നു, അവർ ഒരുനാ
ളും നശിച്ചു പൊകയുമില്ല, ഒരുവനും അവരെ എന്റെ കയ്യി
ൽ നിന്നു പറിച്ചു കളകയുമില്ല, അവരെ എനിക്ക് തന്നിട്ടു
ള്ള പിതാവ് എല്ലാവരെക്കാളും വലിയവൻ, ഒരുവനും
അവരെ പിതാവിന്റെ കയ്യിൽ നിന്നു പറിച്ചു കളവാൻ ക
ഴികയില്ല, ഞാനും പിതാവും ഒന്നായിരിക്കുന്നു. യൊഹ. ൧൦,
൨൮. ൩൦. യെശു നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പിന്നായി
ഇതിനെ പറഞ്ഞത്, വീണ്ടും ജനിക്കുന്നവൎക്ക സംഭവിക്കുന്ന സങ്ക
ടങ്ങളും ഉപദ്രവങ്ങളും വലിയത് എന്ന് അറിഞ്ഞുതാൻസക
ലത്തിൽ നിന്നു രക്ഷിപ്പാൻ ശക്തൻ എന്നു കാണിക്കെണ്ട
തിന്നു ഞാനും പിതാവും ഒന്നായിരിക്കുന്നു എന്നു പറഞ്ഞതു. പൌ
ൽ വിശ്വാസികൾ്ക്ക സംഭവിക്കുന്നത് ചിലത് രൊമരൊടു എഴു
തയതാവിതു: സങ്കടം, ഇടുക്ക്, ഹിംസ, വിശപ്പു, നഗ്നത, കുടുക്ക്,
വാൾ, മരണം, ജീവൻ, [ദുഷ്ട] ദൂതർ, വാഴ്ചകൾ, അധികാര
ങ്ങൾ ഇത്യാദി. രൊമ. ൮, ൩൫. ൩൮. ൩൯. ഈ സങ്കട മാലയെ
നൊക്കിയാൽ ഭയപ്പെടുവാൻ സംഗതിഉണ്ടു സത്യം; എങ്കി
ലും യെശുവിന്റെ ആടുകളെ കയ്യിൽ പിടിക്കുന്ന പിതാവു
എല്ലാറ്റിനെക്കാളും വലിയവൻ, അവൻ സകലവും തന്റെ
പുത്രന്റെ കാല്ക്കീഴാക്കി. പിന്നെ അശുദ്ധാത്മാക്കളെക്കാൾ ശ
ക്തനായ പരിശുദ്ധാത്മാവു അവരുടെ കൌശലങ്ങളെ നശി
പ്പിക്കും നിശ്ചയം. ആയത്‌കൊണ്ടു മഹത്വമുള്ള ദൈവത്തി
ന്റെ ശക്തിയെ അറിഞ്ഞവൻ ആശ്വസിക്കുന്നു. അതെ ദൈവം


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/92&oldid=194243" എന്ന താളിൽനിന്ന് ശേഖരിച്ചത്