താൾ:CiXIV281.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ആരാധിക്കെണ്ടുന്ന വഴിയെ മാത്രം ഉപദെശിച്ചു ശെഷം
കാൎയ്യങ്ങൾ്ക്ക ഒരു ഉപകാരം ഇല്ലാത്തതാകുന്നു എന്നു വിചാരി
ക്കെണ്ടതല്ല, ലൌകികന്മാർ നടക്കുന്നവഴിയിലും അതിന്റെ
വെളിച്ചം ശൊഭിക്കുന്നു. യെശുവിനെ അറിയുന്നവർ സകല
ക്രിയാവിശെഷങ്ങളിൽ അവനെ നൊക്കി നടക്കും. മറ്റെമ
നുഷ്യരൊടു വ്യാപരിക്കും തൊറും യെശുവിന്റെ ഹിതപ്ര
കാരം എല്ലാം ചെയ്വാനും ക്ഷമ, താഴ്മ, സ്നെഹം, സൌമ്യത,
നീതിയും ഉള്ളവനായി അവന്റെ കാലടികളിൽ നടക്കും.
ഈ ജ്ഞാനം ചെൎന്നു വന്നാൽ മാത്രം ലൊകവിദ്യാകൌശ
ലങ്ങളും സാരമായി തീരുന്നു. ഇത് കൂടാതെ എല്ലാം മായ
അത്രെ. സ്വൎഗ്ഗസ്ഥ പിതാവെ നിന്റെ പുത്രനായ യെശുക്രി
സ്തന്റെ അറിവിനാൽ ഞങ്ങളെ രക്ഷെക്ക് ജ്ഞാനികളാ
ക്കെണമെ.

൪൫

൧ പെത്ര. ൧, ൫ വിശ്വാസത്തൽ ഞങ്ങൾ ദെ
വശക്തിയിൽ രക്ഷെക്കായി കാക്കപ്പെടുന്നു.

ഈ വാക്കുകൾ പിതാവായ ദൈവത്തിന്റെ അളവറ്റ
കരുണയാൽ യെശുക്രിസ്തന്റെ പുനരുത്ഥാനം കൊണ്ടു ജീ
വനുള്ള പ്രത്യാശെക്കും കെടു, മാലിന്യം, വാട്ടം എന്നിവ ഇല്ലാ
ത്ത അവകാശത്തിന്നും വീണ്ടും ജനിച്ചവൎക്ക മാത്രമെപറ്റു
ന്നുള്ളു. പുതുതായി ജനിച്ചവൎക്ക സമാധാന ദ്രൊഹികളുടെ
ഇടയിൽ വസിപ്പാനും ദിവസെന കൎത്താവായ യെശുവിന്റെ
ക്രൂശിനെ എടുത്തു ചുമപ്പാനും ആത്മശരീരങ്ങൾ്ക്ക വരുന്ന അ
നെക സങ്കടങ്ങളെ അനുഭവിപ്പാനും കൂടക്കൂട ആല
സ്യവും സംശയങ്ങളും പറ്റി നിത്യാവകാശത്തിന്നു കാലംഎ
ത്ര ദീൎഘമായും വഴിഅത്യന്തം ദൂരമായും തൊന്നുന്നു എ
ങ്കിൽ മെൽ എഴുതിയ വാക്കുകളെ വിശ്വാസം കൊണ്ടു
പിടിച്ചു കൊള്ളെണ്ടതാകുന്നു. അവരുടെ അവകാശം കുറ


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/91&oldid=194245" എന്ന താളിൽനിന്ന് ശേഖരിച്ചത്