താൾ:CiXIV281.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ൾ്ക്ക വെളിപ്പെടുത്തിയത് കൊണ്ടു ഞാൻ നിന്നെ സ്തുതിക്കുന്നു. മത്താ
൧൧, ൨൫. ദൈവത്തിന്നു തെരിഞ്ഞെടുപ്പാനും സുവിശെഷം
വെളിപ്പെടുത്തുവാനും കഴിയാത്ത ജ്ഞാനികൾ മനുഷ്യരിൽ
ഉണ്ടു. ഇത് വായിച്ചാൽ വിദ്വാന്മാരെ മാത്രം അല്ല വിചാ
രിക്കെണ്ടതു, അവരിലും ഈ വകയുള്ളവർ ഉണ്ടായിരിക്കും
താണവരിലും സ്വന്ത ജ്ഞാനം ആത്മരെക്ഷെക്ക് മതി എന്നു
വിചാരിച്ചു ദൈവ സത്യത്തിന്നു പകരം മാനുഷ കല്പിത
ങ്ങളെ ആശ്രയിച്ചു സുവിശെഷത്തെ തള്ളിക്കളയുന്നവർ ഉ
ണ്ടല്ലൊ. ദൈവം സുവിശെഷത്തിൽ വെളിവാക്കിയതുത
ങ്ങളുടെ വിചാരങ്ങളൊടു ഒക്കുന്നില്ലാ. പിന്നെ സ്വന്തജ്ഞാ
നം തള്ളിക്കളവാൻ മനസ്സില്ലായ്കകൊണ്ടു അവർ വിശ്വാ
സത്തിന്നു പ്രാപ്തി ഇല്ലാത്തവരായി തീൎന്നു. ലൊകത്തിന്റെ
മുമ്പാകെ മൂഢനായി തീരുന്നതു ഏറെ നല്ലതു, അതിന്നു
ആൎക്കും ലജ്ജതൊന്നെണ്ട. പൌൽ ദൈവത്തിന്റെ ഒരു
ഭൊഷത്വവും മൌഢ്യമുള്ള സുവിശെഷ ഘൊഷണ
വും കൊണ്ടു എഴുതിയതല്ലൊ. ൧ കൊറി. ൧, സ്വന്തജ്ഞാ
നത്തിൽ രസിക്കുന്ന ലൊകത്തിന്നു ദൈവത്തിന്റെ സുവി
ശെഷം ഭൊഷത്വം എന്നു പണ്ടു പണ്ടെ തൊന്നി വരുന്ന
ത്. ദൈവത്തിന്റെ വചനത്തെ വിശ്വസിച്ചു അതിൻ വ
ണ്ണം തന്നാൽ ആവൊളം നടക്കുന്നവൻ ലൊകരുടെ കണ്ണുക
ളിൽ ഒരു ഭൊഷൻ എങ്കിലും ഈ വകയുള്ളവരെ ദൈവം
തെരിഞ്ഞെടുത്തു തന്റെ പുത്രന്റെ സുവിശെഷ വെളിച്ച
ത്തിന്നു യൊഗ്യന്മാരാക്കിയിരിക്കുന്നു.

ക്രിസ്തൻ അല്ലൊ മനുഷ്യൎക്ക ദൈവത്തിൽ നിന്നു ജ്ഞാ
നമായി ഭവിച്ചു. ജ്ഞാനിയാകുവാൻ മനസ്സുള്ളവൻ അവനെ
അറിയും സത്യാത്മാവു മാത്രം ഈ ജ്ഞാനം മനുഷ്യരിൽ ജ
നിപ്പിച്ചു വൎദ്ധിപ്പിക്കുന്നു, അതിന്നായിട്ടല്ലൊ യെശു അവ
നെ തനിക്കുള്ളവൎക്ക അയക്കുന്നു. ഈ ജ്ഞാനം ദൈവത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/90&oldid=194246" എന്ന താളിൽനിന്ന് ശേഖരിച്ചത്