താൾ:CiXIV281.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

ന്നത് അവൻ താൻ. ആത്മാവിന്മെൽ ഭാരമായി കിടക്കുന്ന ക
ഷ്ടങ്ങൾ നിമിത്തം മനുഷ്യന്നു ആശ്വാസം ആവശ്യം തന്നെ
സത്യം. അവന്റെ ജീവൻ എത്ര ക്ഷണികമായാലും നിത്യ
ത്തൊളം ആത്മാവിൽ വസിച്ചു രക്ഷയെ കാട്ടുന്ന ആശ്വാസം
വെണം സത്യക്രിസ്ത്യാനി ഈ ജീവ കാലത്തിൽ അനുഭവിച്ചു
വന്ന ആശ്വാസത്തെ മരണത്തിലും കളയായ്ക കൊണ്ടു ലാജ
രനെ പൊലെ വരുവാനുള്ള ലൊകത്തിലും പൂൎണ്ണമായിഅ
നുഭവിക്കും. ആശ്വാസപ്രദൻ നിത്യനും അവന്റെസ്നെഹംമാ
റാത്തതും ദുഖിക്കുന്നവൎക്ക അവൻ നല്കുന്ന നന്മ ക്ഷയിച്ചു പൊ
കാത്തതും ആകകൊണ്ടു ആശ്വാസവും നിത്യമുള്ളത് തന്നെ. ആ
ധനവാന്നു സമമായി തന്റെ നന്മകളെ ഇഹത്തിൽ ഭുജിപ്പാൻ
മനസ്സില്ലാതെയും വിശ്വാസത്താൽ പ്രാപിച്ച വിശുദ്ധാത്മദാ
നം ഹൃദയത്തിന്നു പൂൎണ്ണ തൃപ്തി വരുത്താതെയും ഇരിക്ക കൊണ്ടു
ദൈവപുത്രന്നും പ്രത്യാശ തന്നെ ആവശ്യം. അവൻ തികഞ്ഞ
തൃപ്തിക്കായും നിത്യസന്തൊഷത്തിന്നായും നാശമില്ലാത്തതുംഅ
ശുദ്ധി പറ്റാത്തതുംവാടാത്തതുമായുള്ള അവകാശത്തിന്നായും
നൊക്കി പാൎക്കുന്നു. അവൻ ആശിക്കുന്നതു പരമനന്മ ആകകൊ
ണ്ടു ദൈവം ഈ ആശയെ അവന്റെ മനസ്സിൽനട്ടു ജീവവഴി
യിൽ രക്ഷിച്ചു വരികകൊണ്ടും ക്രിസ്ത്യാനിയുടെ പ്രത്യാശ
നല്ലതുതന്നെ, സകല കഷ്ടങ്ങളെയും മധുരമാക്കി മാറ്റുന്നു.

൪൪

൧ കൊറി. ൧, ൩൨. ക്രിസ്തൻ നമുക്ക ദൈവത്തിൽ
നിന്നു ജ്ഞാനമായി ഭവിച്ചു.

പൌൽ കൊറിന്ത്യരൊടു ജ്ഞാനികളെ ലജ്ജിപ്പിപ്പാ
ൻ ദൈവം ലൊകത്തിൽ പൊട്ടായവറ്റെ തന്നെ തെരിഞ്ഞെ
ടുത്തു, ഇത് യെശുവിന്റെ വചനത്തൊടു ഒത്തു വരുന്നു. അതാ
കുന്നത്— പിതാവെ സ്വൎഗ്ഗഭൂമികളുടെയും നാഥാ, നീ ഇവറ്റെ
ജ്ഞാനികളിൽ നിന്നും വിദ്വാന്മാരിൽ നിന്നും മറച്ചു ശിശുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/89&oldid=194248" എന്ന താളിൽനിന്ന് ശേഖരിച്ചത്