താൾ:CiXIV281.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

൪൩

൨ തെസ്സ. ൨, ൧൬. ൧൭. നമ്മുടെ കൎത്താവായ യെശുക്രി
സ്തൻ താനും നമ്മെ സ്നെഹിച്ചു നിത്യ ആശ്വാസവും നല്ല പ്ര
ത്യാശയും കരുണയാലെ തന്ന നമ്മുടെ ദൈവവും പിതാവു
മായവനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്ക.

ദുഷ്ടനിൽ കിടക്കുന്ന ലൊകത്തെ ചെൎന്നു സ്നെഹിക്കുന്നവന്നു
കഷ്ടം, യെശുക്രിസ്തനിൽ നിന്നും പിതാവായ ദൈവത്തിൽ നി
ന്നും‌ നിത്യസ്നെഹത്തെ പ്രാപിച്ചനുഭവിക്കുന്നവനൊ ധന്യൻ ത
ന്നെ. പൊൻ കട്ടയൊടു നീ എന്റെ ശരണം എന്നു പറഞ്ഞു
ക്ഷണികമായ ഐഹികജീവനിൽ ആശ്രയിക്കുന്നവന്നു ക
ഷ്ടം, മരണത്തിന്നും ലൊകാവസാനത്തിന്നും നശിപ്പിപ്പാൻ ക
ഴിയാത്ത നിത്യ ആശ്വാസം ദൈവത്തിൻ കൈയിൽ നിന്നു
ലഭിച്ചവനൊ ധന്യൻ. പ്രത്യാശ ഇല്ലാത്തവന്നും ചിലന്നിവ
ലെക്ക് സമമായ പ്രതീക്ഷയെ തനിക്കുണ്ടാക്കുന്നവനും കഷ്ടം,
ദൈവം നിത്യധനമായ പ്രത്യാശയെ കരുണയാലെ മാത്രം
ആൎക്ക തന്നുവൊ ആയവർ ധന്യർ. അവർ ദൈവത്തിൻഅ
വകാശികളും ക്രിസ്തന്റെ കൂട്ടവകാശികളുമായി നിത്യത്തൊ
ളം കൎത്താവൊടു ജീവിച്ചിരിപ്പാൻ ന്യായം.

നമ്മുടെ കൎത്താവായ യെശുക്രിസ്തന്നും പിതാവായ ദൈവ
ത്തിന്നും ഇതെല്ലാം കൊടുപ്പാൻ കഴിയും. അരിഷ്ടനായപാ
പിയുടെ ഹൃദയത്തെ താണുപ്പിച്ചു തൃപ്തിയാക്കുവാൻ അവ
ന്റെ സ്നെഹം തന്നെ മതിയായിട്ടുള്ളതു. അവൻനമുക്കുതൻവച
നത്തെതന്നു. ആയതിനെ വിശ്വസിക്കുന്നവൎക്ക നിത്യാശ്വാസ
വും നല്ല പ്രത്യാശയും സാധിക്കും നിശ്ചയം. പരിശുദ്ധാത്മാവി
നാൽ ഈ ആശ്വാസവും പ്രത്യാശയും ഹൃദയത്തിൽ നടുന്നത്
അവൻ താൻ. സുവിശെഷ വചനം കൊണ്ടു വിശ്വാസത്തെ
പരിഗ്രഹിച്ച അനുതാപമുള്ള പാപിക്ക് കരുണയെ നല്കി
നിത്യാശ്വാസത്തിന്നും നല്ല പ്രത്യാശെക്കും യൊഗ്യത വരുത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/88&oldid=194250" എന്ന താളിൽനിന്ന് ശേഖരിച്ചത്