താൾ:CiXIV281.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

ഹവ്വ എന്നവരൊടും അവരുടെ സകല മക്കളൊടും കല്പിച്ച
ദെഹപീഡകളിൽ നിന്നു യെശു നമ്മെ ഉദ്ധരിച്ചില്ല അവ
പാപികൾ്ക്ക ആവശ്യവും സൌഖ്യവും ഉള്ളതാകുന്നു. അന്നുമു
തൽ മനുഷ്യരുടെ മെൽ കിടക്കുന്ന ഐഹിക സങ്കടങ്ങ
ളെ അവൻ നീക്കി കളഞ്ഞില്ല അത്കൊണ്ടു പല ദുഖങ്ങളെ
അനുഭവിക്കെണ്ടി വന്നാലും തന്റെ പാപം ഒൎത്തിട്ടു ദൈവം
കൊപം കൊണ്ടാകുന്നു എന്നു വിചാരിക്കുന്നവൎക്ക യഹൊവ
എന്റെ വ്യവഹാരത്തെ വ്യവഹരിച്ചു എനിക്ക് ന്യായം ന
ടത്തുന്നത് വരെക്കും ഞാൻ അവന്റെ ക്രൊധത്തെ വഹി
ക്കും ഞാൻ അവന്നു വിരൊധമായി പാപം ചെയ്തുവല്ലൊഅ
വൻ എന്നെ പ്രകാശത്തിലെക്ക് വരുത്തും ഞാൻ അവന്റെ
നീതിയെ കാണുകയും ചെയ്യും, മീഖ. ൭, ൯. എന്നു പറവാൻ
ന്യായം ഉണ്ടു. അനുതാപികളും പല കഷ്ടങ്ങളെ കൊണ്ടു
താഴ്മയുള്ളവരായി തീൎന്ന മനുഷ്യരും സഹിക്കെണ്ടി വരുന്ന
ദൈവകൊപം ആ വരുവാനുള്ള കൊപം അല്ല, ശുദ്ധകൊപ
വും അല്ല. വെളി. ൧൪, ൧൦ വളരെ സ്നെഹം കലൎന്നത് അ
ത്രെ. ഈ കൊപം വിശുദ്ധന്മാരെല്ലാവരും സഹിക്കെണ്ടി വ
രുന്നു അത് കൊണ്ട് ആരും വെദത്തിൽ പലവിധമായി പറ
ഞ്ഞ സൎവ്വശക്തന്റെ അസ്ത്രങ്ങൾ ദൈവത്തിന്റെ ഭാരമു
ള്ള കൈ, ദൈവത്തിന്റെ തിരമാലകൾ, കുഴി, ഇരുട്ടു, ദെ
വക്രൊധം എന്നീവകയെ പെടിക്കെണ്ട എങ്കിലും വരുവാനു
ള്ള കൊപത്തിൽ നിന്നുദൈവമെ ഞങ്ങളെ എല്ലാവരെയും
കാത്തു രക്ഷിക്കെണമെ.

൬൧

യൊഹ, ൧൪, ൧൪. നിങ്ങൾ എന്റെ നാമത്തിൽ എ
ന്തെങ്കിലും ചൊദിച്ചാൽ ഞാൻ അത് ചെയ്യും.

ചൊദിച്ചും സ്തുതിച്ചും കൊണ്ടു മഹത്വമുള്ള ദൈവത്തൊ
ടു സംസാരിക്കുന്നതു മനുഷ്യന്നു വളരെ മാനവും കരുണയുംആ


15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/116&oldid=194207" എന്ന താളിൽനിന്ന് ശേഖരിച്ചത്