താൾ:CiXIV281.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

കുന്നു. പുത്രന്റെ ആത്മാവ് മൂലം ദൈവത്തൊടു പിതാവ് എ
ന്നു പറഞ്ഞു അപെക്ഷിക്കുന്നതു അധികം മാനമുള്ളതു. പി
ന്നെ യെശുവിന്റെ നാമത്തിൽ ദൈവത്തൊടു അപെക്ഷിക്കു
ന്നതു പുതിയ നിയമത്തിന്നു തക്കത് ആകുന്നു. പഴയനിയമകാ
ലത്തിൽ വിശ്വാസികളായ ഇസ്രയെലർ യഹൊവയൊടുപ്രാ
ൎത്ഥിച്ചു അവർ തങ്ങളുടെ ദൈവവും പിതാക്കന്മാരൊടു ക
രാർ നിശ്ചയിച്ചു പല വാഗ്ദത്തങ്ങളെ കൊടുത്തവനുമാക
കൊണ്ടു അവനിൽ ആശ്രയിച്ചു കരുണയെലഭിക്കയും ചെ
യ്തു. യെശു പലപ്പൊഴും ദൈവത്തെ തനിക്കും സൎവ്വവിശ്വാ
സികൾ്ക്കും പിതാവെന്നും വിളിച്ചു നീ എനിക്ക ലൊകത്തിൽ
നിന്നു തന്നിട്ടുള്ളവൎക്ക ഞാൻ നിന്റെ നാം അറിയിച്ചു യൊ
ഹ. ൧൭, ൬. എന്നു പറഞ്ഞു സ്വശിഷ്യന്മാരൊടു ഒരു പ്രാൎത്ഥ
നയെ പഠിപ്പിക്കയും ചെയ്തു. ആയതിന്റെ ഒന്നാമത്തെ വാ
ക്കു സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന് ആകു
ന്നു. അന്നെത്ത ശിഷ്യന്മാർ സംശയം കൂടാതെ തങ്ങളുടെ
പ്രാൎത്ഥനകളിൽ ദൈവത്തെ പിതാവ് എന്നു പറഞ്ഞു.
അവൎക്ക പഴയ നിയമ കാലത്തുള്ള വിശ്വാസികളിൽ അധി
കം വെളിച്ചം ഉണ്ടായി എങ്കിലും യെശു അവരൊടു ഇത്
വരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപെക്ഷിച്ചി
ല്ല എന്നു പറഞ്ഞു പിതാവൊടു തന്റെ നാമത്തിൽ അപെക്ഷി
ക്കെണ്ടിയ പ്രകാരം ഉപദെശിച്ചു ഒരു പുതിയ അറിവിന്നു സം
ഗതി വരുത്തുകയും ചെയ്തു. യെശുമൂലം വിശ്വാസികൾ്ക്ക പരി
ശുദ്ധാത്മാവിൽ പിതാവിന്റെ അടുക്കൽ ചെല്ലുവാനും അ
വനൊടു പ്രാൎത്ഥിപ്പാനും അവകാശമായി ദൈവത്തെ പി
താവെന്നു വിളിച്ചു പുത്രസ്ഥാനം പ്രാപിപ്പാൻ ഏകജാത
നായ ദെവപുത്രനെ കൊണ്ടു മാത്രം അധികാരം ലഭിച്ചതി
നാൽ തങ്ങളുടെ അപെക്ഷകളിൽ രക്ഷിതാവായ യെശുവി
ൽ അശ്രയിച്ചു നില്ക്കെണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/117&oldid=194206" എന്ന താളിൽനിന്ന് ശേഖരിച്ചത്