താൾ:CiXIV281.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

യെശുവിന്റെ നാമത്തിൽ അപെക്ഷിക്കെണ്ടതിന്നു അവ
ൻ തന്നെ മനുഷ്യൎക്ക രക്ഷിതാവും മദ്ധ്യസ്ഥനും ആകു
ന്നു എന്നും അവനെ കൂടാതെ അവർ അശുദ്ധന്മാരും ദൈ
വ മുമ്പാകെ നില്പാൻ അയൊഗ്യരും ആകുന്നു എന്നും പ
രിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ ഉളവാകുന്ന അറിവു
വളരെ ആവശ്യം. പാപിക്ക് തെളിഞ്ഞ് വന്ന വഷളത്വവും
പാപബൊധവും കൊണ്ടു ദൈവത്തിൻ മുമ്പാകെ വന്നു നില്പാ
ൻ ധൈൎയ്യം ഇല്ല എങ്കിലും യെശുവിന്റെ നാമം അവനെ ആ
കൎഷിച്ചു അപെക്ഷകളുടെ സാദ്ധ്യം വരുത്തുകയും ചെ
യ്യുന്നു. തന്റെ നാമത്തിൽ പിതാവിനൊടു അപെക്ഷിക്കു
ന്നതു യെശുവിന്നു കൊടുപ്പാൻ മനസ്സുണ്ടു. അതുകൊണ്ടു
അവന്റെ കരുണ ദൈവകരുണയും അവന്റെ ക്രിയകൾ
ദിവ്യക്രിയകളും ആകുന്നു പിന്നെ പിതാവിന്നു തന്റെ
ആത്മാവ് മൂലം എല്ലാം കൊടുപ്പാൻ വാഗ്ദത്തം ചെയ്ത
തിനാൽ താനും പുത്രനും ഒന്നു തന്നെ എന്നെ പറയാവു.

൬൨

തീത. ൩, ൫. നാം ചെയ്ത നീതി ക്രിയകളെ വിചാരി
ച്ചല്ല, തന്റെ കനിവാലത്രെ ദൈവം നമ്മെ രക്ഷിച്ചി
രിക്കുന്നത്.

ഈ വാക്കു മനുഷ്യരുടെ നീതികളെ എല്ലം തള്ളിക്കളയു
ന്നതു. പൌൽ യെശുവിന്റെ ശിഷ്യനായി തീരും മുമ്പെ പ
റീശനാകകൊണ്ടു ധൎമ്മ കല്പനകളെ സൂക്ഷ്മമായി അനുസ
രിച്ചു അക്ഷരം കല്പിച്ചതിൽ അധികവും ആചരിച്ചു പുണ്യ
ക്രിയളെ ഒരൊന്നു ചെയ്തു മാൎഗ്ഗ ശുദ്ധിക്കായി വളരെ പ്രയാ
സപ്പെട്ടു മാനവും കീൎത്തിയും സമ്പാദിച്ചു എങ്കിലും യെശുവി
നെ അറിഞ്ഞു വിശ്വാസിയായി തീൎന്ന ശെഷം അവൻ മുമ്പെ
ത്ത നടപ്പിനെ തൊട്ടു എന്തു പറഞ്ഞു: ഒരുക്കാൽ നാമും അ
ജ്ഞന്മാരും അനധീനരും വഴി പിഴച്ചു നടപ്പവരും പലമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/118&oldid=194204" എന്ന താളിൽനിന്ന് ശേഖരിച്ചത്