താൾ:CiXIV281.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ഹ ഭൊഗങ്ങൾ്ക്കു ദാസരും ഈൎഷ്യാസൂയകളിൽ കാലം ക
ഴിക്കുന്നവരും കുത്സിതരും അന്യൊന്യം ദ്വൊഷിക്കുന്നവരു
മായിരുന്നു, തീത ൩, ൩ എന്നത്രെ. മുമ്പെ അവൻ ചെയ്ത
നീതി ക്രിയകളെ ഒൎത്തിട്ടു എന്ത് എഴുതിയത്: നമ്മുടെ രക്ഷി
താവായ യെശുവിന്റെ വാത്സല്യവും മനുഷ്യരജ്ഞനയും
ഉദിച്ചപ്പൊൾ നാം ചെയ്ത നീതി ക്രിയകളെ വിചാരിച്ചല്ല,
തന്റെ കനിവാലത്രെ അവൻ നമ്മെ രക്ഷിച്ചിരിക്കുന്നതു.
പൌൽ മുമ്പെ ധൎമ്മനീതിപ്രകാരം കുറ്റമില്ലാത്തവൻ; ഫി
ലി. ൩, ൬. എങ്കിലും യെശുവിനെ അറിഞ്ഞ ശെഷം കരു
ണ അല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വ
ന്തനീതി ദെവകരുണക്ക് പ്രതികൂലമായിരിക്കുന്നു എന്നു
നിശ്ചയിച്ചു മുമ്പെത്ത നീതികളെ ചളി എന്നെണ്ണി യെശു
വിന്റെ നീതി തനിക്ക് കവിഞ്ഞു വരെണ്ടതിന്നു തള്ളിക്കളക
യും താനും. ദെവ മഹത്വത്തിന്നു കുറവുള്ളവനായി തീൎന്നു
എന്നു വിശ്വസിക്ക കൊണ്ടു കൃപയാൽ യെശുക്രിസ്തനിൽ
ഉള്ള വീണ്ടെടുപ്പു മൂലം സൌജന്യമായി ദെവനീതിയെപ്രാ
പിക്കയും ചെയ്തു. അഭക്തന്മാരെ നീതീകരിക്കുന്നവനിൽ വി
ശ്വസിച്ചത് അവന്നു നീതിക്കായി എണ്ണപ്പെട്ടു. പരിശുദ്ധാ
ത്മ ദാനം ലഭിച്ചിട്ടു അവൻ പുതുതായി ജനിച്ചു. ഇങ്ങിനെ
ദൈവം മുമ്പെത്ത ധൎമ്മനീതി നിമിത്തം അല്ല, മുറ്റും കരുണയാ
ൽ അത്രെ അവനെ കൈക്കൊണ്ടു രക്ഷിക്കയും ചെയ്തു.

പൌൽ തന്നെകൊണ്ടു എഴുതയതു; രക്ഷയെ പ്രാ
പിക്കുന്നവൎക്കെല്ലാവൎക്കും പറ്റുന്നു. രക്ഷയെ കിട്ടുന്നത ക
രുണയാൽ അത്രെ. കൃപ കൊണ്ടത്രെ നാം നീതി കരിച്ചി
ട്ടു നിത്യജീവന്റെ അവ കാശികളായി തീരുന്നു. തീത. ൩,
൭. ദൈവം അതിൽ നമ്മുടെ പുണ്യങ്ങളെ അല്ല, തന്റെ പു
ത്രന്റെ രക്ഷാക്രിയയെ നൊക്കികൊണ്ടിരിക്കുന്നു. അ
വൻ ദുഷ്ടന്മാരെ നീതികരിച്ചു നീതിമാന്മാൎക്ക സ്വൎഗ്ഗീയ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/119&oldid=194203" എന്ന താളിൽനിന്ന് ശേഖരിച്ചത്