താൾ:CiXIV281.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

വകാശം കൊടുക്കുന്നതു തന്റെ പുത്രന്റെ മാനത്തിന്നാ
യിട്ടത്രെ. തനിക്ക് പ്രതിഫലം കൊടുക്കെണം എന്നു വി
ചാരിച്ചിട്ടല്ല അവൻ ഇത്ര കരുണയെ കാണിക്കുന്നതു; അ
വന്നു പകരം ചെയ്വാൻ പ്രാപ്തിയുള്ളവൻ ആർ. നാം അ
വനെ മാനിച്ചും സ്തുതിച്ചും കൊണ്ടു സെവിക്കെണം എന്ന
ത്രെ അവന്റെ വാഞ്ച്ഛ. അതിന്റെ ഉപകാരം പി
ന്നെയും ആൎക്കു വരുന്നു നമുക്കല്ലയൊ. അതുകൊണ്ടു ജീവ
നിലും മരണത്തിലും അവനുള്ളവരായിരിക്കെണ്ടതിന്നു
ശ്രമിക്കുമാറാക. അവൻ സ്നെഹം ആകകൊണ്ടു എന്നെ
ക്കും നമുക്കു നന്മയെ കാട്ടും നിശ്ചയം. അവന്റെ നാമത്തി
ന്നു സ്തൊത്ര മാന മഹത്വങ്ങൾ ഉണ്ടാവൂതാക.

൬൩

൧ പെത്ര. ൪, ൧൮. നീതിമാൻ ദുഃഖെന രക്ഷപ്പെ
ടുന്നു എങ്കിൽ അഭക്തനും പാപിയും എവിടെ കാ
ണപ്പെടും.

ഒരു ക്രിസ്ത്യാനി കഷ്ടപ്പെടുന്നു എങ്കിൽ ലജ്ജ അ
രുതു. ആ കാൎയ്യം ചൊല്ലി ദൈവത്തെ മഹത്വീകരിക്കെയാവു.
ന്യായവിധി ദെവഗൃഹത്തിൽ നിന്നു ആരംഭിപ്പാൻ സമയ
മായി. അത് മുമ്പെ നമ്മിൽ എന്നു വന്നാൽ ദെവ സുവിശെഷ
ത്തെ അനുസരിക്കാത്തവരുടെ ഒടുവു എന്തു എന്നു പെത്ര
ൻ എഴുതിയതു. ദുഷ്കൎമ്മങ്ങൾ നിമിത്തം അല്ല, വിശ്വാസ
വും ശുദ്ധനടപ്പും ഹെതുവായി ലൊക പരിഹാസ സാഹസ
ങ്ങളെ അനുഭവിക്കുന്നവൻ ക്രിസ്ത്യാനിയായി കഷ്ടപ്പെടു
ന്നു. ഈ കഷ്ടങ്ങൾ്ക്ക ന്യായവിധി എന്നും പറയാം. ദൈ
വം ഒരൊ ന്യായവിധികളെ നീതിമാന്മാരിൽ നടത്തുന്നത് അ
വരുടെ മടിവും ഉദാസീനതയും കണ്ടു അവർ നശിച്ചു പൊ
കരുതു എന്നു ഗ്രഹിച്ചത് കൊണ്ടത്രെ. പെത്രൻ വൃദ്ധനാ
യപ്പൊൾ ക്രിസ്ത്യാനരുടെ പലവിധ കുറവുകളെ കണ്ടു പല

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/120&oldid=194201" എന്ന താളിൽനിന്ന് ശേഖരിച്ചത്