താൾ:CiXIV281.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ഹിംസകളെ കൊണ്ടു ദൈവം അവൎക്ക ശുദ്ധി വരുത്തുവാൻ
നൊക്കും എന്നു നിശ്ചയിച്ചു ന്യായവിധി ദൈവഗൃഹത്തിൽ ആ
രംഭിപ്പാൻ സമയമായി എന്നു പറകയും ചെയ്തു. ദെവ
ഗൃഹം അവന്റെ സഭ തന്നെ. അതിൽ ദൈവത്തിന്റെ ന്യാ
യവിധികൾ ആരംഭിക്കുന്നു. അവൻ ദുഷ്ടന്മാരെ തന്റെ ചൂ
രൽ ആക്കി അവരെകൊണ്ടു തന്റെ പുത്രന്മാരെ അടിക്കു
ന്നു. ഇങ്ങിനെയുള്ള ന്യായവിധികളെ വരുത്തുവാൻ സ്ഥൂല
പാപങ്ങൾ വെണ്ട, ക്ഷീണിച്ച കൈകളും തളൎന്ന കാലുക
ളും മതി. എന്നാൽ തന്റെ പുത്രന്മാരിൽ അവൻ അത്ര സൂ
ക്ഷ്മമായി ദൊഷങ്ങളെ ആക്ഷെപിച്ചു ശിക്ഷ കഴിക്കു
ന്നു എങ്കിൽ സുവിശെഷം വിശ്വസിക്കാത്തവരിൽ എത്ര
അധികം. അവർ സുവിശെഷം വിശ്വസിക്കായ്ക കൊണ്ടു നീതി
കെട്ടവർ. എന്നാൽ ദൈവത്തിന്റെ ന്യായവിധി അവരെ ഗു
ണം വരുത്തുവാൻ അല്ല, നശിപ്പിപ്പാൻ തന്നെ ആരംഭിക്കും.
ദൈവത്തിന്റെ അഗ്നി അവരെ ശുദ്ധീകരിക്കെണ്ടതിന്നല്ല, ദ
ഹിപ്പിക്കെണ്ടതിന്നു തന്നെ ജ്വലിപ്പിക്കും. അവരുടെ അവസാനം
നാശം. ദൈവത്തിന്റെ ശിക്ഷാവിധികളിൽ നീതിമാൻപ്ര
യാസെന രക്ഷപ്പെടുന്നു, എങ്കിൽ അഭക്തനും പാപിയും
എവിടെ കാണപ്പെടും. ദൈവശിക്ഷകൾ അണയുന്തൊറും
മിക്കവാറും ക്രിസ്ത്യാനരുടെ വിശ്വാസം ചുരുങ്ങിയും അവരു
ടെ ആത്മാക്കൾ നരകത്തെ അടുത്തും പൊകുന്നു. മുമ്പെ സ്നെഹ
മായി അവരൊടു സംസാരിച്ച കൎത്താവ് ന്യായവിധി സമയത്തു
അവരെ ഖണ്ഡിതമായി ശാസിക്കുന്നു എങ്കിലും അവരിൽ
ശെഷിച്ച വിശ്വാസം പൊരുതു യെശുവിനെ പിടിക്കകൊ
ണ്ടു അവർ പ്രയാസെന രക്ഷപ്പെടുന്നു. അഭക്തനിൽദെ
വഭയം ഇല്ലായ്കകൊണ്ടും പാപിയും നെർവഴിയിൽനിന്നു
തെന്നി കള്ളമാൎഗ്ഗം തിരിഞ്ഞു നടക്കകൊണ്ടും രക്ഷയെ
കാണാതെ നശിച്ചു പൊകും. ന്യായവിധിയിലും വിശുദ്ധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/121&oldid=194200" എന്ന താളിൽനിന്ന് ശേഖരിച്ചത്