താൾ:CiXIV281.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

തന്റെ ജീവശക്തിയെ പ്രയൊഗിക്കുന്നത്. ഈ എത്രയും ഘ
നമുള്ള വിശെഷങ്ങൾ ഈ ദിവസത്തിലും എന്റെ ശരണം
ആയിരിക്ക.

൬൦

൧ തെസ്സ. ൧, ൧൦. യെശു നമ്മെ വരുന്ന കൊപത്തി
ൽനിന്നു ഉദ്ധരിക്കുന്നവനാകുന്നു.

ദൈവത്തിന്നു സ്നെഹം മാത്രമല്ല, എല്ലാ ദുഷ്ടന്മാ
രുടെ മെൽ കൊപവും ഉണ്ടു. കരുണയെ നിരസിക്കുന്നവരിൽ
ദെവകൊപം പലപ്പൊഴും ജ്വലിച്ചു. ഈ ഭൂമിയിൽ ഇരി
ക്കുമ്പൊൾ തന്നെ ഒരൊ ശിക്ഷകളെ കൊണ്ടു ദൈവം അത്
അവൎക്ക സ്പഷ്ടമായി കാണിക്കുന്നു. സങ്കീ. ൮൫, ൬. യശാ ൯,
൧൨. ൬൦, ൨. ലൂക്ക. ൨൧, ൨൩ എങ്കിലും വരുവാനുള്ള കൊ
പം അധികം ഭയങ്കരമുള്ളതു. ദൈവത്തിന്റെ ദീൎഘശാ
ന്തിയും അനുതാപം ചെയ്തു വിശ്വസിപ്പാൻ ഒരൊ മനുഷ്യ
ൎക്ക ഉണ്ടായ സമയങ്ങളും കഴിഞ്ഞു നീതിയുള്ള ന്യായാധി
പതി സകല പാപങ്ങളെ വെളിവാക്കി ഒരൊരുത്തൎക്ക ക്രി
യകൾ്ക്ക തക്കവണ്ണം പകരം ചെയ്യുമ്പൊൾ തന്നെ ആ കൊപം
ആരംഭിക്കും. അതിന്റെ വിവരം ൨ തെസ്സ. ൧, ൭. ൮ എഴു
തിക്കിടക്കുന്നു. എങ്ങിനെ എന്നാൽ, കൎത്താവായ യെശു ത
ന്റെ ശക്തിയുടെ ദൂതരുമായി സ്വൎഗ്ഗത്തിൽ നിന്നു ജ്വാലാഗ്നി
യിൽ വന്നു വെളിപ്പെട്ടു ദൈവത്തെ അറിയാത്തവൎക്കും സുവി
ശെഷത്തെ അനുസരിക്കാത്തവൎക്കും പ്രതികാരം കൊടുക്ക
യിൽ തന്നെ ആയവർ കൎത്താവിന്റെ മുഖത്തിൽ നിന്നും അവ
ന്റെ ഊക്കിൻ തെജസ്സിൽ നിന്നും സംഹാരം ആകുന്ന ദണ്ഡ
നത്തെ അനുഭവിക്കും എന്നത്രെ. നമ്മെ ഈ ഭയങ്കരമുള്ള
കൊപത്തിൽ നിന്നു ഉദ്ധരിച്ചതിനാൽ യെശുവിനെ നാം പൂ
ൎണ്ണ മനസ്സു കൊണ്ടു സ്തുതിച്ചു ഈ ഉദ്ധാരണം നിമിത്തം സന്തൊ
ഷിക്കുന്നതു യൊഗ്യമല്ലയൊ. പാപം നിമിത്തം ദൈവം ആദാം


15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/115&oldid=194208" എന്ന താളിൽനിന്ന് ശേഖരിച്ചത്