താൾ:CiXIV281.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

വിക്കാത്ത മനുഷ്യനിലും യെശുവെ മരിച്ചവരിൽ നിന്നു ഉയ
ൎപ്പിച്ചവന്റെ ആത്മാവിനെ ലഭിച്ച പുതിയ മനുഷ്യനിലും അ
ത്യന്തം വ്യത്യാസം. അതുകൊണ്ടു നാം ഇഹലൊകത്തിൽ പര
ദെശികളും അതിഥികളുമായി നടക്ക, ആകാശത്തിൻ കീഴെ എ
ല്ലാം മായ എന്നു വെച്ചു ഐഹികധനങ്ങളെ വിട്ടു പൊകെ
ണ്ടിയ സമയം ഒൎത്തു ഉണൎന്നും പ്രാൎത്ഥിച്ചും കൊണ്ടു കൎത്താവി
ന്റെ മാനത്തിന്നായി കൊണ്ടു ജീവിക്ക പലപ്പൊഴും അസഹ്യ
മായി തൊന്നുന്ന കഷ്ടങ്ങളെ ധൈൎയ്യത്തൊടെ സഹിക്ക.
അത് ക്ഷണികമല്ലൊ. സ്വൎഗ്ഗീയ ഭവനത്തിൽ സകല പ്രാ
ൎത്ഥനകൾ്ക്കും ആശകൾ്ക്കും പരിപൂൎണ്ണമായ നിവൃത്തി വരും നിശ്ച
യം.

൨൩

ലൂക്ക. ൨൧, ൩൩. വാനവും ഭൂമിയും ഒഴിഞ്ഞുപൊകും
എന്റെ വചനങ്ങൾ ഒഴിഞ്ഞു പൊകയില്ലതാനും.

ലൊകാവസാനം വെദത്തിൽ പല പ്രകാരം വൎണ്ണിച്ചു കി
ടക്കുന്നു. ൧ം൨ാം സങ്കീൎത്തനം ഉണ്ടാക്കിയവൻ യഹൊവയൊ
ടു നിന്റെ സംവത്സരങ്ങൾ തലമുറ തലമുറയായിട്ടിരിക്കുന്നു.
പൂൎവ്വത്തിൽ നീ ഭൂമിക്ക അടിസ്ഥാനം ഇട്ടു, ആകാശങ്ങളും
നിന്റെ കൈക്രീയ തന്നെ. അവ നശിക്കും, നീയൊ നിലനി
ല്ക്കും; അവ ഒരു തുണി പൊലെ പഴതായി പൊകും, ഒരു ശാ
ൽവയെ പൊലെ നീ അവറ്റെ മാറ്റും എങ്കിലും നീ പൂൎവ്വ
പ്രകാരം ഇരിക്കുന്നു, നിന്റെ സംവത്സരങ്ങൾ അവസാനി
ക്കയുമില്ല. പെത്രൻ ൨ാം ലെഖനം ൩,൭ എഴുതിയത്. ആ
കാശങ്ങളും ഭൂമിയും ന്യായവിധി നാളിന്നു കാക്കപ്പെട്ടിരി
ക്കുന്നു. എന്നെ ൧൦ാം വാക്കിൽ അതിനെ വ്യാഖ്യാനിച്ചു
കൊടുത്തു പറഞ്ഞതു: ആ ദിവസത്തിൽ വാനങ്ങൾ മുഴങ്ങി ഒ
ഴിഞ്ഞും പഞ്ചഭൂതങ്ങൾ കത്തി അഴിഞ്ഞും ഭൂമിയും അ
തിലുള്ള പണികളും വെന്തു പൊകും. വെളി. ൨൦, ൧൧.
വായിക്കുന്നത്. പിന്നെ ഞാൻ വലുതായ വെള്ള സിംഹാസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/54&oldid=194307" എന്ന താളിൽനിന്ന് ശേഖരിച്ചത്