താൾ:CiXIV281.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

നത്തെയും അതിമ്മെൽ ഇരുന്നവനെയും കണ്ടു. അവന്റെ
സന്നിധിയിൽ നിന്നു ഭൂമിയും വാനവും മങ്ങിപ്പൊയി അവ
റ്റിനു സ്ഥലം കാണായതുമില്ല, ൨൧, ൧ ഒന്നാം വാനവും
ഭൂമിയും ഒഴിഞ്ഞു പൊയല്ലൊ. സമുദ്രവും ഇനി ഇല്ലാ ഇ
ങ്ങിനെ ആകാശഭൂമികൾ ഒഴിഞ്ഞും ഒടിയും ദഹിച്ചും പൊ
കും. യെശുവിന്റെ വചനങ്ങൾ മാത്രം ഒഴിയാതെ നിന്നു നി
വൃത്തിയായി വരും. ലൊകാവസാനം മാനുഷസങ്കല്പിത
ങ്ങൾ്ക്കും വാഗ്ദത്തങ്ങൾ്ക്കും ശാസനകൾ്ക്കും ധൎമ്മങ്ങൾ്ക്കും തീൎച്ച വരുത്തും.
കള്ളപ്രവാചകരും ഉപദ്രവികളും ചതിയമ്മാരും ഞെളി
ഞ്ഞു ലൊകജ്ഞാനികളും ലഘുബുദ്ധികളായ ജല്പികളും
പറഞ്ഞ വാക്കുകൾ എല്ലാം അന്നു ഒഴിഞ്ഞു പൊകും. മനുഷ്യ
ർ ഒരൊ സമയത്തു വളരെ മാനിച്ച അനെക വെപ്പുകളും
ആചാരങ്ങളും സാരമില്ലാതെയായി തീരും. എന്നാൽ സ്ഥി
രവും സത്യവും ആഞ്ചാസവും നിൎമ്മലവും ഉള്ളതിനെ എവി
ടെ കാണും. മരണനെരത്തും വിധിനാളിലും നാണം വരുത്താ
ത്തതും ഭയം എന്നിയെ വിശ്വസിപ്പാൻ തക്കതും എവിടെ കി
ട്ടും; ഈ ചൊദ്യങ്ങൾ്ക്ക പെത്രൻ ഉത്തരം പറഞ്ഞതു: അ
തെ നിത്യജീവന്റെ വചനങ്ങൾ ഉണ്ടു. അതെ യെശുവിന്റെ
വചനങ്ങൾ മാത്രം ഒഴിഞ്ഞു പൊകയില്ല. അവന്റെ വചന
ങ്ങളെ കെട്ടു കാത്തു കൊള്ളുന്നവർ ധന്യരാകുന്നു. ന്യായനി
ധിയിലും എല്ലാം അവന്റെ വചനപ്രകാരം നടക്കും. അ
തിൽ ഒന്നും നിവൃത്തിവരാതിരിക്കയില്ല. യെശുവിന്റെ വച
നങ്ങളെ വിശ്വസിക്കുന്നവൻ നാണിച്ചു പൊകയില്ല. കൎത്താ
വെ ഞാൻ വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്നു സ
ഹായിക്കെണമെ.

൨൪

൨ കൊറി. ൧,൩ മനസ്സിലിവൻ പിതാവും സൎവ്വാ
ശ്വാസത്തിന്റെ ദൈവവുമായി നമ്മുടെ കൎത്താവായ യെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/55&oldid=194306" എന്ന താളിൽനിന്ന് ശേഖരിച്ചത്