താൾ:CiXIV281.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ശു ക്രീസ്തന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെ
ട്ടവനാക.

ഒരു ക്രീസ്ത്യാനൻ വിശ്വാസത്താലെ ദൈവത്തെ യെ
ശു ക്രീസ്തന്റെ പിതാവെന്നു വിളിച്ചാൽ ദൈവം തന്റെ
ഏക ജാതനായവന്നു കാണിക്കുന്ന സ്നെഹം വിശ്വാസിക്കും
അനുഭവമായി വരുന്നു എന്നും ദൈവപുത്രനിലെ വിശ്വാ
സം ഒരു മനുഷ്യന്നു ദൈവ മകൻ ആയ്തീരുവാൻ അധി
കാരം തരുന്നു എന്നും യെശു ജീവിച്ചെഴുനീറ്റ ശെഷം മറി
യ മഗ്ദലെനയൊടു ഞാൻ എന്റെയും നിങ്ങളുടെയും പി
താവിന്റെ അടുക്കലും എന്റെയും നിങ്ങളുടെയും ദൈവത്തി
ന്റെ അടുക്കലും കരെറി പൊകുന്നു എന്നു പറഞ്ഞ പ്രകാര
വും കൂട ഒൎക്കുന്നു. പിന്നെ ഒരുവൻ യെശു ക്രീസ്തന്റെ പി
താവിനെ കരുണകളുടെ പിതാവെന്നു വിളിച്ചാൽ താനും
കരുണെക്ക് ആവശ്യമുള്ളവരുടെ കൂട്ടത്തിൽ ഇരിക്കുന്നു
എന്നു ഏറ്റു പറഞ്ഞു സ്വൎഗ്ഗസ്ഥ പിതാവു കരുണകൊണ്ടു
തന്റെ മെലും നൊക്കും എന്നു ആശിക്കയും വിശ്വസിക്കയും
ചെയ്യുന്നു. പിന്നെ ഒരുവൻ ദൈവത്തെ സൎവ്വാശ്വാസത്തി
ന്റെ ദൈവം എന്നു വിളിച്ചാൽ സങ്കടങ്ങളിൽ വെണ്ടുന്ന
ആശ്വാസത്തിന്നായി അവനെ നൊക്കി പാൎക്കുന്നു. ഇപ്രകാ
രം ചെയ്യുന്നവർ സങ്കടങ്ങളിലും ദൈവത്തെ സ്തുതിപ്പാൻ
പ്രാപ്തന്മാരായി വരുന്നു. തന്റെ മാനവും പുത്രന്മാരുടെ ഗു
ണവും വിചാരിച്ചു ദൈവം സങ്കടങ്ങളെ കൊണ്ടു ശിക്ഷിക്കു
ന്നു. കരുണകളുടെ പിതാവായി അവൻ സങ്കടങ്ങളെ മാറ്റി
അവർ പൊടി ആകുന്നു എന്നൊൎത്തു അസഹ്യമായി അവ
രെ ഉപദ്രവിക്കാതെയും പ്രാപ്തിയിൽ അധികം പരീക്ഷി
ക്കാതെയും എല്ലാ സങ്കടങ്ങളിൽ അവൎക്ക ആശ്വാസസമ
യങ്ങളെ നല്കി ഒടുവിൽ അവരുടെ ദുഃഖം എല്ലാം സുഖമാ
യി മാറ്റുകയും ചെയ്യും. ആശ്വാസങ്ങളുടെ ദൈവമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/56&oldid=194304" എന്ന താളിൽനിന്ന് ശേഖരിച്ചത്