താൾ:CiXIV281.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

അവൻ തന്റെ വചനം കൊണ്ടു അവരെ ആശ്വസിപ്പിക്ക
യും സ്ഥിരീകരിക്കയും ചെയ്യുന്നു. സങ്കടങ്ങൾ പലവിധമാ
ക കൊണ്ടു ദെവവചനത്തിൽ പലവക ആശ്വാസങ്ങളും അ
ടങ്ങിയിരിക്കുന്നു. അതു എല്ലാ ദീനങ്ങൾ്ക്ക വെണ്ടുന്ന മരുന്നു
കളെ സൂക്ഷിച്ചു വെക്കുന്ന ഔഷധശാലക്ക് സമം. ദാരി
ദ്ര്യ ദീനങ്ങളിലും ദൂഷണനീരസങ്ങളിലും ഹൃദയപരീക്ഷാ
ദെഹൊപദ്രവങ്ങളിലും മരണഭീതിയിലും ചാകുന്നെരത്തും
ദെവവനത്തിൽ അതാത് ആശ്വാസം കൊണ്ടും പിന്നെ
ദൈവം അതിനെ അറിയിച്ചത് മാത്രമല്ല തന്റെ ആത്മാ
വെകൊണ്ടു അനുഭവത്തിന്നു കൊടുക്കുന്നതിനാൽ ആശ്വാ
സങ്ങളുടെ ദൈവം എന്ന നാമത്തിന്നു യൊഗ്യൻ ആകുന്നു
വല്ലൊ. അതുകൊണ്ടു ദൊവെഗ് ചെയ്തപ്രകാരം നാം ഒ
രു നാളും ചെയ്യരുതു. അവൻ ദൈവത്തെ തന്റെ ബ
ലമാക്കി വെക്കാതെ ദ്രവ്യ സമൃദ്ധിയിൽ ആശ്രയിച്ചു ത െ
ന്റ വഷളത്വത്തിൽ ബലവാനായിരുന്നു. സങ്കീ. ൫൨,൭
ന്യായ വിധിനാളിൽ നാം ഇപ്രകാരമുള്ളവരൊടുകൂട
യെശുവിന്റെ ഇടത്തു നില്ക്കാതിരിക്കെണ്ടതിന്നു ആശയി
ൽ സന്തൊഷിക്കയും ഉപദ്രവത്തിൽ സഹിക്കയും സ്ഥിര
പ്പെടുകയും ചെയ്യുമാറാക. എന്നാൽ സങ്കടങ്ങളിലും ദൈ
വത്തെ സ്തുതിക്കെണ്ടതിന്നു സംഗതി വെണ്ടുവൊളം ഉണ്ടു എ
ന്നു ഈ ദിവസത്തിലും കാണും.

൨൫

൧ യൊഹ ൧,൭. ദെവപുത്രനാകുന്ന യെശുക്രീ
സ്തന്റെ രക്തം നമ്മെ സകല പാപത്തിൽ നിന്നു ശുദ്ധീ
കരിക്കുന്നു.

ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു പാപം നീ
ങ്ങി പൊകെണമെന്നു ഒരൊരുത്തനു മനസ്സാക്ഷി തന്നെ
ബൊധം വരുത്തുന്നു. യെശുക്രീസ്തന്റെ രക്തത്താൽ ശുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/57&oldid=194302" എന്ന താളിൽനിന്ന് ശേഖരിച്ചത്