താൾ:CiXIV281.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

വരുന്ന പ്രകാരം സുവിശെഷം മാത്രം അറിയിക്കുന്നു. ഒരുമ
നുഷ്യന്നു പാപമൊചനത്തിന്റെ നിശ്ചയം ഉണ്ടായാൽ ജീ
വനുള്ള ദൈവത്തെ സെവിക്കെണ്ടതിന്നു അവന്റെ മനസ്സാ
ക്ഷി മരണ ക്രീയകളിൽ നിന്നു ശുദ്ധമായി വന്നു. എബ്ര.
൯, ൧൪. അവന്റെ ആത്മാവു മുഴുവൻ പാപശുദ്ധിയെ കി
ട്ടിയെങ്കിൽ അവൻ തന്റെ വസ്ത്രം ആട്ടിൻ കുട്ടിയുടെ രക്ത
ത്തിൽ അലക്കി വെളുപ്പിക്കയും ചെയ്തു. വെളി. ൭, ൧൪ ഇ
തൊക്കയും യൊഹനാൻ മെലെഴുതിയ വചനത്തിൽ സമ
ൎപ്പിച്ചു പറയുന്നതു: ദൈവം വെളിച്ചത്തിൽ ഇരിക്കുന്ന പ്ര
കാരം വിശ്വാസികൾ വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ അ
വൎക്ക അന്യൊന്യം സംസൎഗ്ഗം ഉണ്ടു. പിന്നെ യെശുക്രീസ്ത െ
ന്റ രക്തം അവരെ സകല പാപത്തിൽ നിന്നു ശുദ്ധീകരി
ക്കുന്നു. മനസ്സാക്ഷി അവരെ വല്ല പാപം ചുമത്തിയാൽ
യെശുവിന്റെ രക്തം അതിനെയും നീക്കും. അവർ പാപ
ത്തെ ഏറ്റു പറഞ്ഞു വിശ്വാസത്തൊടു കൂട അടുക്കെ ചെ
ല്ലുക മാത്രമെ വെണ്ടു. പിന്നെ അവർ ദിവസെന തങ്ങളു
ടെ ഉള്ളിൽ പാപം ഉണ്ടെന്നു ഏറ്റുപറയെണ്ടിവന്നാൽ
യെശുവിന്റെ രക്തം അവരെ സകല പാപങ്ങളിൽ നി
ന്നു വിടുവിക്കും എന്നും ശുദ്ധ നടപ്പിന്നു പ്രാപ്തിയും നല്കും എ
ന്നും നിത്യജീവനിൽ അവർ മുഴുവനും തികഞ്ഞവരായിവ
രുവൊളം ആ രക്തത്തിന്റെ ശക്തി അവരെ താങ്ങും എ
ന്നും അവർ ആശിക്കയും വിശ്വസിക്കയും ചെയ്യുന്നു. മനുഷ്യ
പ്രയത്നവും ബുദ്ധി ശക്തികളും നീക്കുവാൻ കഴിയാത്ത പാപ
ങ്ങളിൽ നിന്നു ശുദ്ധീകരിക്കെണ്ടതിന്നു യെശുവിന്റെ രക്ത
ത്തിൽ ശക്തി വെണ്ടുവൊളം ഉണ്ടു. അത് ദൈവപുത്രന്റെ
രക്തം ആകുന്നുവല്ലൊ. അത് വിശുദ്ധവും അത്യന്തം വില
യുമുള്ള രക്തമാകുന്നതല്ലാതെ ക്രീസ്തനിൽ ദിവ്യത്വവും മാ
നൗഷത്വവും ഒന്നായി ചെൎന്നു വന്നതിനാൽ ദൈവശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/58&oldid=194300" എന്ന താളിൽനിന്ന് ശേഖരിച്ചത്