താൾ:CiXIV281.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

നിറഞ്ഞതും ആകുന്നു. മനുഷ്യവംശം മുഴുവനും ഉദ്ധരിപ്പാ
നും അവരുടെ അസംഖ്യ പാപങ്ങളെ നീക്കുവാനും അത് മ
തിയായ്വന്നു. സകല മലിനതയെ നീക്കി ദൈവസാദൃശ്യം വ
രുത്തുവാൻ അതിനു കഴിവുണ്ടു. ഇതെല്ലാം പരിശുദ്ധാത്മാവി
ന്റെ വ്യാപാരത്താൽ അനുഭവമാക്കി വരുന്നു. ദൈവപ പുത്ര
നായ യെശുവിന്റെ രക്തം എന്നെയും സകല പാപങ്ങളി
ൽ നിന്നു ശുദ്ധീകരിപ്പാൻ മതിയായിട്ടുള്ളത്. ഞാൻ വെളി
ച്ചത്തിൽ നടന്നാൽ ഒരു ദൊഷവും എന്നിൽ ശെഷിക്കയി
ല്ല. പാപശുദ്ധി വന്നിട്ടു ഞാനും തികഞ്ഞ നീതിമാന്മാരൊടു
ചെൎന്നു നിത്യം ധന്യനായി പാൎക്കും. ദെവശുശ്രൂഷയിൽ പി
ന്നെ ഒരു തടവും ഉപദ്രവവും തളൎച്ചയും എനിക്ക് ഉണ്ടാകയി
ല്ല. പിന്നെ യെശുക്രീസ്തന്റെ നാളിൽ ഇനി വെളിവായി വ
രുവാനുള്ളതിന്നു ഞാൻ കാത്തിരിക്കെയുള്ളു. ഇതാകുന്ന
ത് ഞാൻ എത്തെണ്ടിയ ലാക്കു.വൊർ കഴിച്ചു കിട്ടെണ്ടിയ
രത്നം കൎത്താവായ യെശുക്രീസ്തന്റെ കരുണ അതിന്നായി
എന്നെ തുണെക്കുമാറാക.

൨൬

യൊഹ. ൧൦, ൧൪, ഞാൻ നല്ല ഇടയനാകുന്നു, എ
ന്റെവ ഞാൻ അറിയുന്നവനും എന്റെവറ്റാൽ അ
റിയപ്പെടുന്നവനും ആകുന്നു.

യെശു നല്ല ഇടനായിട്ടു തനിക്കുള്ളവരെ അറിയുന്നു,
മറ്റെ സകല സൃഷ്ടികളെ അറിയുന്നത് പൊലെ അല്ല, അ
വരെ തനിക്കുള്ളവർ എന്നറിയുന്നു. അവസാന നാളിൽ അ
ക്രമക്കാരൊടു ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു പറ
യും പൊലെ തനിക്കുള്ളവരെ പിതാവിന്റെ മുമ്പാകെ അ
റിയിക്കും. അവൻ സൎവ്വജ്ഞനാകകൊണ്ടു തനിക്കുള്ളവരു
ടെ ക്രീയകളും കഷ്ടവും വിശ്വാസ്യതയും ആവശ്യങ്ങളും ആ
പത്തുകളും സൂക്ഷ്മമായി അറിയുന്നു. അവർ പാൎക്കുന്ന സ്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/59&oldid=194299" എന്ന താളിൽനിന്ന് ശേഖരിച്ചത്