താൾ:CiXIV281.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

യതൊന്നു അന്വെഷിക്കെണ്ടു. അതുവും അല്ല പുതിയജന
നം കൊണ്ടു മാത്രം നാം സ്വൎഗ്ഗപ്രാപ്തിക്കും അനുഭവങ്ങൾ്ക്കും
യൊഗ്യന്മാരായി വരുന്നു എന്ന് ഈ വാക്കുകളെ കൊണ്ടു ഏ
റ്റു പറയുന്നതു. ഈ ഭൂമിയിലും ഒരൊരുത്തൻ തന്റെ ജന്മ
ദെശത്തെ മറ്റെ രാജ്യങ്ങളിൽ അധികം സ്നെഹിക്കുന്നു അ
ത് മറ്റവൎക്ക എത്രയും അനിഷ്ടനാടായി തൊന്നിയാലും
തനിക്ക് അത് സുഖഭൂമി തന്നെ. അങ്ങിനെ തന്നെ വിശ്വാ
സികൾ സ്വൎഗ്ഗീയ വിശെഷങ്ങളെ തൊട്ടും വിചാരിക്കുന്നു.
ദെഹ ജനനം കൊണ്ടല്ല ഈ മനസ്സുണ്ടാകുന്നു, അതിന്നു
മെലിൽ നിന്നു ഒരു ജനനം വെണ്ടുന്നതു. അങ്ങിനെ ജനി
ച്ചവൎക്ക ദൈവത്തിൽ നിന്ന് ഒരു ജീവനെ കിട്ടിയതിനാൽ
അവരുടെ വിചാരങ്ങളും ആഗ്രഹങ്ങളും മെത്തലെ കാൎയ്യ
ങ്ങളൊടു ഒക്കും, മെത്തലെ വാസസ്ഥലത്തിന്നായി നൊക്കി
പാൎക്കും ആത്മാവിൽ നിന്നു ജനിച്ചവർ ദൈവത്തിന്റെവ
ലത്തു ഭാഗത്തിരിക്കുന്ന യെശുവിന്റെ വാസസ്ഥലവിശെഷ
ങ്ങളെ അന്വെഷിക്കുന്നു. കൊല. ൧,൩ ആത്മിക മനുഷ്യ
ൻ ദെഹത്തെ വിട്ടു കൎത്താവൊടു കൂട ഇരിപ്പാൻ ആഗ്രഹിക്കു
ന്നു എങ്കിലും ജഡരക്തങ്ങൾ ദെവരാജ്യം അവകാശമായി
അനുഭവിക്കയില്ല എന്ന് അവൻ അറികകൊണ്ടു ശരീരത്തെ
വിട്ടു സ്വൎഗ്ഗീയ ധനങ്ങളെ അനുഭവിപ്പാൻ തക്ക ആത്മീക
ശരീരമായി പിന്നെയും കൈക്കൊള്ളെണ്ടതിന്നു ദ്രവിച്ചു െ
പാവാനായിട്ടു ഏല്പിക്കുന്നത് പുതിയ ജനത്തിൽ കിട്ടിയ
ജീവിനും വിശ്വാസവും വൎദ്ധിക്കും അളവിൽ നമ്മുടെ പെരുമാ
റ്റം സ്വൎഗ്ഗത്തിൽ ആകുന്നു എന്നുള്ള നിശ്ചയം ഉറപ്പു കൂ
ടും. ആത്മിക ജീവൻ നമ്മിൽ പുഷ്ടി വെക്കുന്തൊറും ആനിത്യ
വാസ സ്ഥലത്തിന്നായിട്ടു നമ്മുടെ ആഗ്രഹവും ലൌകികത്തി
ലെ വെറുപ്പും വൎദ്ധിക്കുന്നതു. ലൌകികധനങ്ങളും പാപവി
ഷം നിറഞ്ഞ ദെഹവും അല്ലാതെ മറ്റൊന്നിനെയും അനുഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/53&oldid=194309" എന്ന താളിൽനിന്ന് ശേഖരിച്ചത്