താൾ:CiXIV281.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

എങ്കിലും ദൈവം ജ്വലിക്കുന്ന അഗ്നി അല്ലയൊ. എ
ബ്ര. ൧൨, ൨൯ ദഹിപ്പിക്കുന്ന അഗ്നിയൊടു കൂട വസിപ്പാൻ
മനസ്സുള്ളവൻ ആർ, തീകൊള്ളികളുടെ നടുവിൽ ഇരിപ്പാൻ
പ്രാപ്തൻ ആർ. വിശ്വാസത്താലെ യെശു ക്രൂശിൽ നിന്നു ഉണ്ടാ
ക്കിയ പ്രായശ്ചിത്തം കൈകൊള്ളാത്ത ദുഷ്ടന്മാരും കള്ള
ഭക്തിക്കാരും മാത്രം ഇങ്ങിനെ പറയുന്നു. യശാ. ൩൩, ൧൪
രക്ഷയെ പ്രാപിച്ചു യെശുവിന്റെ നീതിവസ്ത്രം ഉടുത്തു അ
വനിൽ വസിക്കുന്നവൎക്ക ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ല
ജീവിപ്പിക്കുന്ന വെളിച്ചം അത്രെ പിതാവിന്റെ അടുക്കൽ
പൊവാൻ ക്രീസ്തനത്രെ വഴി ആകുന്നു. ഈ വഴിക്കലെ അല്ലാ
തെ ദൈവത്തെ അടുപ്പാൻ തുനിയരുതു. ന്യായവിധിനാളി
ൽ ക്രീസ്തൻ മഹത്വസിംഹാസനത്തിലിരിക്കുമ്പൊൾ എല്ലാ
ജാതികൾ അവന്റെ മുമ്പാകെ നില്ക്കെങ്ങിവരും. എങ്കിലും
അവന്റെ നീതിയും സാദൃശ്യവും ഇല്ലാത്തവൎക്ക അത് അസ
ഹ്യ കഷ്ടമത്രെ ആയിരിക്കും. നീതിമാന്മാരുടെ ദെഹങ്ങൾ്ക്ക
അത് സുഖമായി വരെണ്ടതിന്നു ഒരു വലിയ മാറ്റം വെണ്ടി
വരും. മൎത്യദെഹങ്ങൾ്ക്ക ദൈവമഹത്വം കണ്ടു കൂടാ. അതി
ന്നു യശായ, ഹിസ്ക്കിയെൽ, യൊഹനാൻ മറ്റും ഉദാഹരണങ്ങ
ൾ ആകുന്നു. ഞാൻ ഇരിക്കുന്നെടത്തു നിങ്ങളും ഇരിക്കെണ്ട
തിന്നു ഞാൻ പിന്നെയും വന്നു നിങ്ങളെ ചെൎത്തു കൊള്ളും
എന്നുള്ള വാഗ്ദത്തത്തെ കൎത്താവു എന്നിലും എനിക്കുള്ള
വരിലും പൂരിപ്പിക്കെണമെ.

൨൨

ഫിലി. ൩, ൨൨ നമ്മുടെ പെരുമാറ്റമല്ലൊ വാനങ്ങ
ളിൽ ആകുന്നു.

നമ്മുടെ പെരുമാറ്റം വാനങ്ങളിൽ ആകകൊണ്ടുനാം
ഈ ഭൂമിയിൽ പരദെശികളും അതിഥികളുമത്രെ ആകുന്നു.
ഭൂമിയിൽ നമുക്കു സ്ഥിരമായ വാസസ്ഥലമില്ല സ്വൎഗ്ഗീയമാ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/52&oldid=194310" എന്ന താളിൽനിന്ന് ശേഖരിച്ചത്