താൾ:CiXIV281.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

വ് ആകുന്നു എന്നും കല്പിച്ചത് യൊഹ.൩.ഇങ്ങിനെ ദൈവത്തി
ൽ നിന്നു ജനിച്ചവനത്രെ ദൈവത്തിന്നു ഇഷ്ടനാകുന്നു.

൨൧

൧തെസ്സ.൪, ൧൭. ഇങ്ങിനെ നാം എപ്പൊഴും കൎത്താ
വിനൊടു കൂട ഇരിക്കും.

യെശു തനിക്കുള്ളവരൊടു കൂട അവസാനത്തൊളം ഇരി
ക്കുന്നു. അവന്റെ നാമത്തിൽ അവർ കൂടി വരുന്തൊറും അ
വൻ അവരുടെനടുവിൽ ഉണ്ടു. അവൻ പൊൻ നിലവിളക്കു കളു
ടെ നടുവിൽ നടക്കുന്നു. എന്നിട്ടു പൌൽ ഇവിടെ നീങ്ങി ക്രിസ്ത
നൊടു കൂട ഇരിപ്പാൻഎനിക്ക് വാഞ്ഛ ഉണ്ടു എന്നും നാംദെ
ഹത്തിൽ നിന്നു പുറപ്പെട്ടു കൎത്താവിനൊടു കൂട ഇരിപ്പാൻ
ആഗ്രഹിക്കുന്നു എന്നും പുനരുത്ഥാനത്തിൽ നാം കൎത്താവി
നെ ആകാശത്തിൽ എതിരെല്പാനായി മെഘങ്ങളിൽ പറ്റി
ക്കപ്പെടും ഇങ്ങിനെ എപ്പൊഴും കൎത്താവിനൊടുകൂട ഇരി
ക്കും എന്നും പറയുന്നു. നാം കൎത്താവിനൊടു കൂട ഇരുന്നാൽ
അവന്റെ ആലയത്തിലെ സിംഹാസനത്തിന്മുമ്പാകെ ഇരി
ക്കും. ഈ ആശ്ചൎയ്യമുള്ള വാക്കിനെ കാണുന്നതു ഇതാ മനുഷ്യ
രൊടു കൂട ദൈവത്തിന്റെ കൂടാരം. അവൻ അവരൊടു കൂട
വസിക്കയും ദൈവം താൻ അവരുടെ ദൈവമായിരിക്കയും
ചെയ്യും. പുതിയയരുശലെം തെരിഞ്ഞെടുക്കപ്പെട്ടവൎക്കാ
യി യത്നമാക്കീട്ടുള്ള പട്ടണം എബ്ര.൧൧,൧൬ ആ പട്ടണ
ത്തിൽ ദൈവത്തിന്നു വസിപ്പാൻ ഒരു കൂടാരവും അവന്റെ
സിംഹാസനവും ഇരിക്കും. അവിടെ മനുഷ്യർ നിരന്തരമാ
യി അവനൊടു കൂട വസിക്കയും അവനൊ അവരുടെ ദൈ
വമായി അവരൊടു കൂട മെവുകയുംചെയ്യും. ഈ ദൈവത്തി
ന്റെ അതിശയമുള്ള താഴ്മയും മനുഷ്യൎക്കും ദൈവത്തിന്നും
ഉള്ള സഖ്യവും ചെൎച്ചയും ഐഹിക ബുദ്ധികളായ നമുക്കു എ
ങ്ങിനെ ബൊധിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/51&oldid=194312" എന്ന താളിൽനിന്ന് ശേഖരിച്ചത്