താൾ:CiXIV281.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

സിച്ചുദുഷിക്കയുംചെയ്തു. ആകട്ടെദെവവചനംസകലമനുഷ്യ
ജ്ഞാനത്തിന്റെമീതെഇരിക്കുന്നു. അതിനെഅറിഞ്ഞുവിശ്വസി
ക്കുന്നവർമാത്രം ജ്ഞാനികൾആകുന്നു, ശെഷമുള്ളവരെല്ലാവ
രും എത്രവിദ്യകളിൽപരിചയംഉണ്ടെങ്കിലുംഅജ്ഞാനികൾ
എന്നെപറയാവു. ദെവവചനംഅറിയാത്ത ഇസ്രയെലരൊടു
മൊശപറഞ്ഞതാവിത്: ജാതികളുടെ കണ്ണുനളിൽഇത്
തന്നെനിങ്ങളുടെജ്ഞാനവുംബുദ്ധിയുംആയിരിക്കും. അവ
ർഈകല്പനകളെഒക്കയുംകെട്ടുഈവലിയജാതിജ്ഞാനവുംബു
ദ്ധിയുമുള്ളജാതിഎന്നുപറയും. നമ്മുടെദൈവമായയഹൊ
വയൊടുനാംഅപെക്ഷിക്കുമ്പൊൾഒക്കയുംഅവൻനമുക്ക്സമീ
പമായിരിക്കുന്നതുപൊലെദൈവംതങ്ങൾ്ക്കഇത്രസമീപമായവലി
യജാതിഎതുള്ളു. ഞാൻഇന്നുനിങ്ങളുടെമുമ്പിൽസ്ഥാപിക്കുന്ന
ഈഎല്ലാന്യായങ്ങളെനീതിയുള്ളകല്പനകളുംലഭിച്ചവലിയ
ജാതിയുംഎതുള്ളു.൫മൊ-൪, ൬—൮ ആരുടെ മനസ്സുംദെ
വവചനത്തൊടുഒത്തുവരുന്നില്ലഎങ്കിൽഅവൻമാനസാന്തര
പ്പെടെണം. മുമ്പെസ്നെഹിച്ചത്പകെക്കയും പകെച്ചത്‌സ്നെ
ഹിക്കയുംദൈവത്തെയുംമറ്റുസകലത്തെയുംവെറെവിചാരി
ക്കെണം. ഇത് ദൈവം എല്ലാടവും ഉള്ളമനുഷ്യരൊടുജ്ഞാ
നികളൊടുംഅജ്ഞാനികളൊടും മൎയ്യാദക്കാരൊടും മ്ലെഛ്ശ
ന്മാരൊടും കല്പിക്കുന്നു. തന്റെവചനത്തിന്റെശക്തികൊണ്ടുഅ
വരിൽമാനസാന്തരംവരുത്തുവാൻമനസ്സുള്ളവനാകുന്നു. ബുദ്ധി
ക്ക്മാത്രംഅല്ല, ഹൃദയത്തിന്നുപുതുക്കംവെണം. പലപ്പൊഴുംബു
ദ്ധികൊണ്ടുതാഴ്മയെവൎണ്ണിക്കുന്നവൻ ഹൃദയത്തിൽ ഡംഭിയും അൎത്ഥാ
ഗ്രഹത്തെആക്ഷെപിക്കുന്നവൻഅൎത്ഥാഗ്രഹിയുംസൌമ്യതയെ
പ്രസ്താപിക്കുന്നവൻ ക്ഷണകൊപിയുംആകുന്നു. കാരണംഅവ
ൎക്ക ബുദ്ധികൊണ്ടുഒരൊന്നുശരിയായിബൊധിച്ചുഎങ്കിലും ഹൃദ
യത്തിൽഒരുപുതിയജീവൻവന്നില്ല. അതുകൊണ്ടുയെശുനിങ്ങൾ
വീണ്ടുംജനിക്കെണംഎന്നുംആത്മാവിൽനിന്നുജനിച്ചത് ആത്മാവ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/50&oldid=194314" എന്ന താളിൽനിന്ന് ശേഖരിച്ചത്