താൾ:CiXIV281.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ദൈവത്തെശരണംആക്കുക, എന്റെമുഖരക്ഷയുംദൈവവു
മായവനെഞാൻഇനിയുംസ്തുതിക്കും എന്നുസന്തൊഷിച്ചുപാ
ടുകയുംചെയ്തു. ഇനിക്കുംഉള്ളിൽദൈവത്തെഅനുഭവിപ്പാൻ
മനസ്സാകുന്നു.ഈലൊകംമുഴുവൻഒരുവന പ്രദെശംഅത്രെ.
ജീവനാളെല്ലാംഒരു വലിയസങ്കടമാലയുമാകുന്നുഎങ്കി
ലുംഅവൻതാഴ്മയുള്ളവരുടെആത്മാക്കളെതണുപ്പിച്ച് ആ
ശ്വസിപ്പിക്കുന്നു, അവൻജീവന്റെഉറവുതന്നെഅല്ലൊ.ഇഹ
ലൊകത്തിൽതന്റെവചനംകൊണ്ടുംആത്മദാനങ്ങളെകൊ
ണ്ടും നാം അവന്റെസാദൃശ്യത്തിൽഉണൎന്നെഴുനീറ്റശെഷം
നിത്യജീവന്റെഅനുഭവംകൊണ്ടുംഅവൻപൂൎണ്ണതൃപ്തിന
ല്കും. ഹല്ലെലൂയാ.

൨൦

അപ. പ്രവൃ. ൧൭,൩൦. ഇപ്പൊഴൊദൈവംഎല്ലാ
ടവുംമനന്തിരിയെണംഎന്നുസകലമനുഷ്യരൊടുആജ്ഞാ
പിക്കുന്നു.

പൌൽ ഈവചനങ്ങളെഒരുകൂട്ടംഅഥെനരൊടു
പറഞ്ഞത്, അവരിൽ ചിലലൊകജ്ഞാനികളുംഉണ്ടായിരു
ന്നു. യവനന്മാർ, തങ്ങളുടെജാതിഎല്ലാജാതികളിൽജ്ഞാ
നംമികെച്ചത്എന്നുവിചാരിച്ചു. പിന്നെഅഥെനർഎ
ല്ലായവനന്മാരിൽബുദ്ധിഏറിയവർഎന്നുസൎവ്വസമ്മതമായി.
പൌൽഈവകയുള്ളവരൊടുദൈവംകണക്കിടാത്തഅ
ജ്ഞാനകാലത്തെകൊണ്ടുസംസാരിച്ചുഎല്ലാവരും യവനന്മാ
രുംകൂടമാനസാന്തരപ്പെടെണംഎന്നുള്ളദെവകല്പനയെഅ
റിയിച്ചപ്പൊൾഅവൎക്കവളരെആശ്ചൎയ്യംതൊന്നി. മനു
ഷ്യബുദ്ധിക്ക്എത്തുവാൻകഴിയുന്നതൊക്കയുംഅറിഞ്ഞുവി
ദ്യാകൌശലങ്ങളിൽ മുഖ്യമായമനുഷ്യർ അജ്ഞാനംമാന
സാന്തരംഎന്നവാക്കുകളെഎങ്ങിനെപൊറുക്കും. ആലൊ
കജ്ഞാനികൾപൌലിനെയുംതന്റെപ്രസംഗത്തെയുംപരിഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/49&oldid=194315" എന്ന താളിൽനിന്ന് ശേഖരിച്ചത്