താൾ:CiXIV281.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

യാൽ ഇപ്പൊൾ എനിക്ക് വന്നുവൊ. ഇത് വരെയും ഞാൻ മാ
ത്രമൊ, അല്ല എന്നിൽ ഉള്ള ദെവകരുണയൊ എന്നെ െ
കാണ്ടു വല്ലതും നിവൃത്തിച്ചു. ഇത്എത്രയും സാരമുള്ള ചൊദ്യ
ങ്ങൾ ആകുന്നു. അവറ്റിന്നു നല്ല ഉത്തരം പറവാൻ പ്രാപ്തി
യുള്ളവൻ പ്രശംസിക്കരുത്. താൻ അല്ലല്ലൊ ദെവകരുണ
യത്രെ എല്ലാം ചെയ്തു അതിനാൽ ദൈവത്തിന്നു മാത്രം പു
കഴ്ചയും മാനവും വരെണ്ടു. ദെവകരുണയാൽ ഒരുവൻ ആ
കുന്നത്ആകുന്നു എങ്കിൽ തന്റെ സ്ഥാനത്തൊടു സംബന്ധി
ച്ച കഷ്ടങ്ങളും അസഹ്യമായി തൊന്നരുത്. പൌൽ ഒരു
അപൊസ്തലൻ ആയിരുന്നു വളര അദ്ധ്വാനവും സങ്കടങ്ങ
ളും അവന്റെ സ്ഥാനത്തൊടു ചെൎന്നുവന്നെങ്കിലും അവൻ
ക്രിസ്തൻ നിമിത്തം അനുഭവിക്കെണ്ടി വന്ന ബലക്ഷയം, നി
രു, പീഡ, ഞെരുക്കം ഇത്യാദികളിൽ സന്തൊഷിച്ചു സകല
കഷ്ടങ്ങളിലും താൻ കരുണയാൽ ഒരു അപൊസ്തലൻ എ
ന്നുള്ള നിശ്ചയം കൊണ്ടു ആശ്വസിച്ചു അനെകക്രിസ്ത്യാന
രെ നാണിപ്പിക്കയും ചെയ്തുവരുന്നു. ദൈവം എത്ര കരുണ
യെ കാണിച്ചാലും അനെകൎക്ക ഒന്നും ശരിയായി തൊന്നുന്നി
ല്ലല്ലൊ. അവരൊടു നിങ്ങൾ ജഡികരായി മാനുഷപ്രകാരം
നടക്കുന്നില്ലയൊ ൧ കൊറി. ൩,൩. എന്നെ പറയാവു. അ
ത്കൊണ്ടു ദൈവം ഈ ദിവസത്തിലും മരണപൎയ്യന്തവും എന്നെ
ഏത് വഴിനടത്തിയാലും അവന്റെ കരുണ എനിക്ക്മതി.

രൊമ. ൧൪,൮.നാം ജീവിച്ചാലും കൎത്താവിന്നു ജീവി
ക്കുന്നു ചത്താലും കൎത്താവിന്നു ചാകുന്നു.

സത്യക്രിസ്ത്യാനർ തങ്ങൾ്ക്ക സ്വന്തമുള്ളവർല്ല, മുഴുവനും ക
ൎത്താവിന്റെ മുതൽ തന്നെ ആകുന്നു എന്ന്അറിയുന്നു. കൎത്താ
വു അവരെ സൃഷ്ടിച്ചതല്ലാതെ പാപത്താൽ പിശാചിന്റെ അ
ധികാരത്തിലായ ശെഷം സ്വന്തരക്തം വിലയാക്കി വീണ്ടെടുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/32&oldid=194344" എന്ന താളിൽനിന്ന് ശേഖരിച്ചത്