താൾ:CiXIV281.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

തുല്യന്മാരായ്വരുന്നത് ഭാഗ്യമത്രെ. ഈ ദിവസത്തിൽ എനി
ക്ക്സങ്കടമൊസന്തൊഷമൊ എന്ത് വരും എന്നറിയുന്നില്ല
എങ്കിലും ദൈവത്തെ സ്നെഹിക്കുന്നവൎക്കെല്ലാവൎക്കും നന്മെ
ക്കായി വ്യാപരിക്കുന്നു രൊമ. ൮,൨൮. എന്നും, ദുഃഖി
ക്കുന്നവർ ഭാഗ്യവാന്മാർ മത്താ. ൫,൪. എന്നും ദൈവം തനി
ക്കുള്ളവരുടെ കണ്ണുകളിൽ നിന്നു കണ്ണുനീരുകളെ തുടെച്ചു
കളയും എന്നും ഞാൻ അറിയുന്നു. ഈ അറിവു എനിക്ക്മതി.

൧ കൊറി. ൧൫,൧൦. ദെവകൃപയാൽ ഞാൻ ആ
കുന്നത്ആകുന്നു.

പൌൽ അപൊസ്തലൻ ഈ വാക്കുകളെ എഴുതുമ്പൊൾ
ദൈവത്തെ അറിയാത്ത മനുഷ്യൎക്കും തനിക്കും സാമ്യം വിചാ
രിയാതെ യെശുവിന്റെ ശിഷ്യനും ദാസനുമായി വന്ന നാൾ
മുതൽ തനിക്കു കിട്ടിയ കരുണയെ പ്രത്യെകം പുകഴ്ത്തി പറഞ്ഞ
ത്: ഞാൻ അപൊസ്തലരിൽ ഏറ്റവും ചെറിയവൻ, ദെവ
സഭയെ പീഡിപ്പിച്ചത്കൊണ്ടു അപൊസ്തലനാമത്തിന്നു
യൊഗ്യനുമല്ല എന്നാൽ ദെവകരുണയാൽ ഞാൻ ആകുന്ന
ത്ആകുന്നു എങ്കലെക്കുള്ള അവന്റെ കൃപവ്യൎത്ഥമായതു
മില്ല. ഞാൻ അവരെല്ലാവരെക്കാൾ എത്രയും അധികം അ
ദ്ധ്വാനിച്ചു എന്നാൽ ഞാൻ അല്ല എന്നൊടുള്ള ദെവകരു
ണയത്രെ. അവൻ മുമ്പെ ദെവസഭയെ പീഡിപ്പിച്ചതിനാ
ൽ കരുണമൂലം തനിക്ക്കിട്ടിയത്അവന്നു എത്രയും വലിയ
തും അത്ഭുതവുമായി തൊന്നി. അപൊസ്തലനായിരിപ്പാൻ
യൊഗ്യനല്ല എങ്കിലും കരുണയാൽ അവൻ ഒരുവനായി
അത്ര വളര അതിശയ ക്രീയകളെ ചെയ്വാനും യൊഗ്യനല്ല, എ
ന്നാൽ ദെവകരുണ എല്ലാം അവനെ കൊണ്ടു നിവൃത്തിച്ചത്
ദെവകൃപയാൽ ഞാൻ എന്തു. ഞാൻ ദെവപുത്രനും ദാസ
നുമായി തീൎന്നൊ.മുമ്പെ എന്നിൽ ഇല്ലാത്തത്അവന്റെ കൃപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/31&oldid=194346" എന്ന താളിൽനിന്ന് ശേഖരിച്ചത്