താൾ:CiXIV281.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

വെളി. ൭,൧൭. ദൈവം താൻ അവരുടെ കണ്ണുകളി
ൽ നിന്നു അശ്രുക്കളെല്ലാം തുടെച്ചു കളയും.

ജീവനാൾ ഒക്കയും സന്തൊഷത്തിൽ അധികം ദുഃഖ
വും കരച്ചലും ഒരൊരുത്തൎക്ക സംഭവിക്കുന്നു. വരുവാനുള്ള
ലൊകത്തിൽ വിശ്വാസികൾ്ക്ക നിത്യസന്തൊഷവും മഹത്വവും
അവകാശമായി വരികയില്ല എങ്കിൽ ഇഹത്തിൽ ജീവാനെ
ക്കൾ മരണം തന്നെ തന്നെന്നു പറവാൻ സംഗതി ഉണ്ടു. ക
ണ്ണുനീർ പലവക ലൊകത്തിൽ ഒഴുകുന്നു, ചിലത്ദുഃഖ
ത്തിന്നും ചിലത് സന്തൊഷത്തിന്നും മറ്റ്ചിലത്കൊപ
ത്തിന്നും അടയാളമാകുന്നു. ദൈവം എല്ലാമനുഷ്യരുടെ
കണ്ണുനീർ തുടെച്ചുകളയും എന്നു വിചാരിക്കെണ്ടതല്ല, അ
നെകൎക്ക കരച്ചലും പല്ലുകടിയും വരുവാനുള്ള ലൊകത്തിൽ ആ
രംഭിക്കെയുള്ളു എന്നും തീരുകയുമില്ല. തങ്ങടെ പലവിധ
മായപാപങ്ങൾ നിമിത്തം അനുതാപമുള്ള ചൂളയിൽ കി
ടന്നു ദുഃഖിക്കുന്നവൎക്കും പാപമൊചനവും സമാധാനവും
ലഭിച്ചിട്ടു പല സ്നെഹകുറവും അവിശ്വാസ്യതയും ജീവന്റെ
പുതുക്കത്തിൽ തളൎച്ചയും പ്രാൎത്ഥനയിൽ ആലസ്യവും ഹെതു
വായി തങ്ങളെ താഴ്ത്തി വ്യസനപ്പെറ്റുന്നവൎക്കും യെശുനാമം നി
മിത്തം ഒരൊ അപമാനകഷ്ടങ്ങളെ അനുഭവിച്ചു കരയു
ന്നവൎക്കും മാത്രം ദൈവം കണ്ണുനീർ തുടെച്ചുദുഃഖത്തിന്നു പ
കരം സന്തൊഷവും നിത്യാശ്വാസവും നല്കും. വെളി.൭,൧൪.—
൧൭. അതു കൊണ്ടു കണ്ണുനീർ അല്പകാലം ഒഴുക്കെണ്ടി
വന്നാലും നരകപ്രലാപത്തെക്കാൾ അത്ഏറ്റം നല്ലതല്ലൊ,
ധനവാന്റെ സന്തൊഷവും മൊഹനിവൃത്തിയും വെഗം മാറി
അപ്രകാരം ലാജരന്റെ സങ്കടങ്ങളും ക്ഷണംനിത്യസ െ
ന്താഷമായിതീൎന്നു.യെശുവും കരഞ്ഞു ലൂൿ.൧൯,൪൧. യൊ
ഹ. ൧൧,൩൫. എബ്ര.൫,൭. ഈ കാൎയ്യത്തിലും അവനൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/30&oldid=194348" എന്ന താളിൽനിന്ന് ശേഖരിച്ചത്