താൾ:CiXIV281.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

വരുത്തുന്നു. ഒരിക്കലെ മരിക്കുന്നുള്ളു നല്ല മരണം സാധി െ
ക്കണ്ടതിന്നു ഒരൊരുത്തൻ നൊക്കുക.അതിന്നു എന്തൊ
രു വഴി: മനുഷ്യൻ ഒരിക്കൽ മരിക്കുന്നപ്രകാരം ക്രിസ്ത
നും പലരുടെ പാപങ്ങളെ വഹിപ്പാൻ ഒരിക്കൽ തന്നെ
ബലിയാക്കി അൎപ്പിച്ചു. അവന്റെ ബലിയിൽ വിശ്വസിച്ചു പാ
പമൊചനം ലഭിച്ചാൽ നമ്മുടെ മരണം സുഖമരണമായി വ
രും നിശ്ചയം. മരണത്തെ അല്ല, പാപത്തെ മാത്രം നാം ഭ
യപ്പെടെണ്ടു. ആയത്കൊണ്ടു യെശുവിന്റെ രക്തം മൂലം
പാപമൊചനമാകുന്ന വീണ്ടെടുപ്പു ലഭിക്കും മുമ്പെ ആരും
മരിക്കരുത്അല്ലെങ്കിൽ ദുഃഖമരണം, പിന്നെ സുഖമരണം
ആക്കുവാൻ പാടില്ല. മരിച്ചാൽ എല്ലാം തീൎന്നു എന്നല്ല െ
ല്ലാ മനുഷ്യന്നു ഒരിക്കൽ മരണവും അതിൽ പിന്നെ ന്യായ
വിസ്താരവും വരും. ന്യായവിസ്താരം ഇല്ല എന്നു വന്നാൽ മര
ണം ഏതുപ്രകാരമായാലും വെണ്ടതില്ലയായിരുന്നു. വരുവാ
നുള്ള വിസ്താരം നിമിത്തം സന്മരണം പ്രാപിപ്പാൻ നൊക്കെ
ണ്ടത്. പാപമൊചനം ലഭിയാതെ മരിക്കുന്നവൎക്ക കഷ്ടം
ന്യായവിസ്താരത്തിന്നു അവൎക്ക ഭയങ്കരമായൊരു കാത്തിരിപ്പെ
യുള്ളു. പാപമൊചനവും ദെവനീതിയും ലഭിച്ചു മരിച്ചവൎക്ക്
ന്യായവിസ്താരം നിമിത്തം ഭയം ഏതും വെണ്ടാ, അവരിൽ
ഒന്നും വിസ്തരിപ്പാൻ ഇല്ലല്ലൊ. വിശ്വാസിയിൽ ന്യായവിധി
ഇല്ല.അവൻ മരണത്തിൽ നിന്നു ജീവങ്കലെക്ക് കടന്നിരി
ക്കുന്നു. നിത്യമഹാചാൎയ്യനായ യെശുവെ നിന്റെ രക്ഷാബ
ലി മരണനെരത്തു എനിക്ക്സന്തൊഷദിനമായി തീ
രെണ്ടതിന്നു സകലഅപരാധങ്ങളെയും ക്ഷമിച്ചു സമാ
ധാനത്തൊടെ ഇഹത്തിൽ നിന്നു പുറപ്പെട്ടു നിത്യസന്തൊ
ഷത്തിലെക്ക്പ്രവെശിപ്പാൻ കൃപ അരുളെണമെ. ആ
മെൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/29&oldid=194349" എന്ന താളിൽനിന്ന് ശേഖരിച്ചത്