താൾ:CiXIV281.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

രിക്കുന്നു അവൻ ഒരു മാറ്റവും ചാഞ്ചലവും ഇല്ലാത്തവൻ അ
പ്രകാരം അവന്റെ വചനവും ആകുന്നു. പുരാണകാൎയ്യങ്ങളും
വരുവാനുള്ള വിശെഷങ്ങളും അഗാധരഹസ്യങ്ങളും മറ്റും
അതിൽ എഴുതിക്കിടക്കുന്നതെല്ലാം നെർ തന്നെ.അത് മനു
ഷ്യരെ ശാസിക്കയും ആശ്വസിപ്പിക്കയും ദെവകൊപ കരുണ
കളെ അറിയിക്കയും ചെയ്യുന്നതൊക്ക മാറാത്ത സത്യമു
ള്ള ഉപദെഷ്ടാവും ലൊകയാത്രയിൽ വെളിച്ചവും വഴിയും
വിശ്വാസഭവനം കെട്ടെണ്ടിയ അറ്റിസ്ഥാനവും ആകുന്നു.ൈ
ദവം ലൊകത്തെ സൃഷ്ടിച്ചും രക്ഷിച്ചും വരുന്ന ക്രമവും പാപ
ത്തിൽ ഉൾ്പെട്ട മനുഷ്യവംശത്തെ ഉദ്ധരിച്ചു നിത്യജീവന്നായി
വിളിക്കയും വിശ്വസിക്കുന്നവൎക്ക നിത്യമഹത്വവും അവിശ്വാ
സികൾ്ക്ക നിത്യനാശവും വരുത്തുകയും ചെയ്യും വഴി മുഴുവൻ അ
തിൽ അടങ്ങി ഇരിക്കുന്നു. ഇതൊക്കശുദ്ധപരമാൎത്ഥം, ആ
യത്കൊണ്ടു നാം ഇന്നും ദൈവത്തെയും അവന്റെ സത്യ
വചനത്തെയും ആശ്രയിക്കുമാറാക.

എബ്ര. ൯, ൨൭. ഒരിക്കൽ മരിക്കയും, പിന്നെ ന്യായ
വിധിയും മനുഷ്യൎക്കവെച്ചു കിടക്കുന്നു.

മനുഷ്യർ എപ്പെരും ഒരിക്കൽ മരിക്കെണമെന്നു നി
ൎണ്ണയം. ആയത്കൊണ്ടു ഈ ഏകമരണം സന്മരണമായി തീ
രെണ്ടതിന്നു ഒരൊരുത്തൻ ജാഗ്രതയെ കാട്ടെണ്ടത്. ഒരു
ദുൎമ്മരണത്തെ പിന്നെ സന്മരണമാക്കുവാൻ പാടില്ലല്ലൊ
ഒരിക്കൽ മാത്രം അല്ലൊ മരിക്കുന്നത്. മരിക്കുന്നത്ഇന്നതെ
ന്നറിഞ്ഞു സന്മരണത്തെ തന്നെ ഒരുക്കെണ്ടതിന്നു ദൈവം ക
രുണയാലെ പല ദീനങ്ങളെ കൊണ്ടു ഒരൊ മനുഷ്യന്നു ജീവ
കാലത്തിൽ ഒന്നു രണ്ടു വട്ടം മരണ രുചി നൊക്കുവാൻ സംഗതി
4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/28&oldid=194351" എന്ന താളിൽനിന്ന് ശേഖരിച്ചത്