താൾ:CiXIV281.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ത്തെ അതിൽ നട്ടു അവനെ മുഴുവനും ഒരു പുതിയ മനുഷ്യനാക്കി അ
പൊസ്തല സ്ഥാനവും ഏല്പിക്കയും ചെയ്തു. ഇതൊക്കെ പൌൽ അ
റിഞ്ഞു താഴ്മയൊടും സന്തൊഷത്തൊടും കൂട എനിക്ക കനി
വു ലഭിച്ചു എന്നു ഏറ്റു പറഞ്ഞു സൎവ്വമാനം കൎത്താവിൽ സമ
ൎപ്പിക്കയും ചെയ്തു. പൌലിനൊടു കൂട ദെവകരുണയെ സ്തുതി
പ്പാൻ ധൈൎയ്യമില്ലാത്തവർ ദാവിദ് രാജാവൊടു കൂട ഇപ്രകാ
രം അപെക്ഷിക്ക: ദൈവമെ നിന്റെ ദയയിൽ പ്രകാരംഎ
ന്നൊടു കരുണ ഉണ്ടാകെണമെ, നിന്റെ ആൎദ്രതകളുടെ ബ
ഹുത്വത്തിൻ പ്രകാരം എന്റെ അതിക്രമങ്ങളെ മാച്ചുകള
യെണമെ, സങ്കീ.൫൧, ൧. യഹൊവയെ നിന്റെ കരുണ
പ്രകാരം എന്നെഒൎക്കണമെ.സങ്കീ.൨൫,൭. ഞാൻ ജീവിക്കെണ്ട
തിന്നു നിന്റെ കരുണകൾഎങ്കലെക്ക് വരുമാറാക.സങ്കീ.൧൧൯,
൭൭.

൧൧

എബ്ര.൯, ൧൨. ക്രീസ്തൻ സ്വന്ത രക്തത്താൽ തന്നെ
ഒരു വട്ടം വിശുദ്ധസ്ഥലത്തിൽ പ്രവെശിച്ചു.

പുതുനിയമത്തിലെ മഹാചാൎയ്യനായ യെശുവിന്റെ ആ
ചാൎയ്യത്വം എന്നെക്കും നില്ക്കുന്നപ്രകാരം എബ്രായരുടെ ലെഖ
നത്തിൽ എഴുതിക്കിടക്കുന്നു. അവൻ വിശുദ്ധനും നിൎമ്മലനുമായ
തിനാൽ സ്വന്തപാപങ്ങൾ്ക്കു വെണ്ടി തന്നെ ബലിയാക്കി അൎപ്പി
ച്ചു സൎവ്വലൊകപാപത്തിന്നു പ്രായശ്ചിത്തം ആയിതീൎന്നു. പഴ
യ നിയമകാലത്തിൽ ഇസ്രായെലർ ബലിമൃഗങ്ങളെ ശുദ്ധസ്ഥ
ലത്തിന്റെ പുറത്തു വെച്ചു കൊന്നപ്രകാരം ക്രീസ്തനും തന്റെ
രക്തം സ്വർഗ്ഗത്തിലല്ല ഭൂമിയിൽ തന്നെ ഒഴിച്ചു.ഇസ്രയെല
രുടെ മഹാചാൎയ്യൻ ബലി മൃഗങ്ങളുടെ രക്തം എടുത്തു ദെവസന്നി
ധിയിൽ അത് കാട്ടെണ്ടതിന്നു വിശുദ്ധസ്ഥലത്തിൽ കൊണ്ടുപൊ
യ പ്രകാരം ക്രീസ്തനും ദെവസന്നിധിയിൽ നമുക്കു വെണ്ടി പ്രത്യ
5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/35&oldid=194339" എന്ന താളിൽനിന്ന് ശേഖരിച്ചത്