താൾ:CiXIV281.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ത്തെ വിട്ടുപൊകുന്നു. കൎത്താവെ എന്റെ ജീവനെ നിണക്ക
കാഴ്ചയാക്കി നിന്റെ സെവയിൽ എന്നെ വളൎത്തെണമെ.

൧൦

൧ തിമൊ. ൧,൧൩. ഇനിക്കകനിവുലഭിച്ചു

പൌൽ താൻ മുമ്പെ ദുഷിക്കുന്നവനും പീഡിപ്പിക്കുന്നവ
നും ആയിരുന്നു എന്നൊൎത്തിട്ടു ഈ വാക്കുകളെ എഴുതിയത്.
താൻ യെശുവിന്റെ സ്വൎഗ്ഗാരൊഹണം മുതൽ കരുണ ലഭിച്ച
പാപികളിൽ പ്രധാനിയായിരുന്നു എന്നു അറിഞ്ഞിട്ടു അവൻ ൧൬
ാം വാക്യത്തിൽ അത് രണ്ടാമതും എഴുതിയത്. പല മനുഷ്യ
രുടെ ഭാവം വെറെ നിത്യജീവലബ്ധിക്കായി തങ്ങളുടെ ഗുണവി
ശെഷങ്ങൾ മതി ദെവകരുണയെ കൊണ്ടു തങ്ങൾ്ക്ക ഒരു ആവ
ശ്യവും ഇല്ല. ദൈവം തങ്ങളെ നശിപ്പിക്കും എങ്കിൽ ഒരു വലി
യ അന്യായം തന്നെ എന്നു വിചാരിക്കുന്നവർ ഉണ്ടല്ലൊ. ഈ
വകയുള്ളവൎക്ക പല സങ്കടങ്ങളാൽ താഴ്ചവരുത്തുമ്മുമ്പെ ദൈ
വത്തിന്നു കരുണയെ കാണിച്ചുകൂടാ. പലർ ദെവകരുണ
യെ ആഗ്രഹിക്കുന്നു എങ്കിലും ലൌകിക കാൎയ്യത്തെ ശുഭം വ
ത്തെണ്ടതിന്നത്രെ. പൌൽ ക്രിസ്ത്യാനനും അപൊസ്തലനു
മായി വന്നശെഷം ലൊകകാൎയ്യങ്ങളിൽ വളര താണു പൊെ
കണ്ടി വന്നു. മുമ്പെ മഹാലൊകർ അവനെ വിദ്വാൻ എന്നും
മാൎഗ്ഗവൈരാഗി എന്നും വെച്ചു വളരമാനിച്ചു. യെശുവിന്റെ
ശുശ്രൂഷ ഏറ്റ ഉടനെ എല്ലാം മാറി ഒരു വലിയ സങ്കടമാല
൨ കൊറി. ൧൧,൨൩.– ൩൩ അവന്റെ ദിവസങ്ങളെ കൈ
പിച്ചു, എന്നിട്ടും എനിക്ക് കനിവു ലഭിച്ചു എന്ന്അവന്റെ ഗാ
നം. ഇത് ഒരു നാളം അവന്റെ ഒൎമ്മയിൽ നിന്നു വിട്ടുൎപൊ
യില്ല, സങ്കടം വൎദ്ധിച്ച അളവിൽ അവൻ ദെവകരുണയെ വ
ൎണ്ണിച്ചു സകലത്തിലും ജയം കൊള്ളുകയും ചെയ്തു. പണ്ടു അവൻ
അവിശ്വാസിയായി യെശു അവന്നു വിശ്വാസം നല്കിപണ്ടു അ
വന്റെ ഹൃദയത്തിൽ പക നിറഞ്ഞിരുന്നു യെശു തന്റെ സ്നെഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/34&oldid=194340" എന്ന താളിൽനിന്ന് ശേഖരിച്ചത്