താൾ:CiXIV281.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ക്ഷനാകെണ്ടതിന്നു സ്വന്ത രക്തത്താൽ സ്വൎഗ്ഗത്തിലെ വിശുദ്ധസ്ഥ
ലത്തിൽ പ്രെവെശിച്ചു. വെദത്തിൽ കാണുന്ന പ്രകാരം സ്വൎഗ്ഗത്തി
ലും ദൈവത്തിൻ കൂടാരം അല്ലെങ്കിൽ ആലയം ഉണ്ടു.അത് മനു
ഷ്യരുടെ ക്രീയ അല്ല ദൈവം തന്നെ അത് നിൎമ്മിച്ചു.എബ്ര.൩,൨
൯,൨൪ അതിൽ ക്രീസ്തൻ തന്റെ അചാൎയ്യവെലയെ നടത്തി. എ
ബ്ര.൮,൨ മഹത്വത്തിന്റെ വലഭാഗത്തിരിക്കുന്നു.എബ്ര.൮,൨
അതിൽ ക്രീസ്തന്റെ രക്ഷയെ പ്രാപിച്ച ശുദ്ധന്മാരും പാൎത്തു
രാപ്പകൽ ദൈവത്തെ സെവിച്ചു അവന്റെ സിംഹാസനത്തി
ന്റെ മുമ്പിൽ നില്ക്കുന്നു. വെളി.൭,൧൫. ആ വിശുദ്ധസ്ഥലത്തി
ൽ ക്രീസ്തൻ സ്വൎഗ്ഗാരൊഹണം ചെയ്തപ്പൊൾ പ്രവെശിച്ചു.അ
ന്നുയിറ. ൩൦,൨൧.പ്രവചിച്ചതിന്നു പൂൎണ്ണ നിവൃത്തി വന്നു.അ
ന്നു ക്രീസ്തൻ നിത്യമായൊരു പ്രായശ്ചിത്തം കണ്ടെത്തി അ
ന്നു പിതാവു അവനിലും അവന്റെ രക്തത്തിലും പ്രസാദിച്ചു
മനുഷ്യരുടെ രക്ഷക്കായി അവന്റെ ബലി തന്നെ മതി എന്നു
സമ്മതിക്കയും ചെയ്തു.അവൻ പലപ്പൊഴും അങ്ങിനെ വിശുദ്ധ
സ്ഥലത്തിൽ പ്രവെശിപ്പാൻ സംഗതി ഇല്ല, ഒരിക്കൽ കഴിച്ച
ബലിയെ കൊണ്ടു വിശുദ്ധീകരിച്ചവരെ പൂൎണ്ണന്മാരാക്കി എ
ബ്ര. ൧൦,൧൪.തികഞ്ഞ രക്ഷയെ വരുത്തിയതു.അന്നുപി
താവും പുത്രനും തമ്മിൽ വ്യാപരിച്ചത്അറിവാൻ ഇപ്പൊൾ ബു
ദ്ധിപൊരാഎങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തിയാലെ
അവന്റെ ബലിയെ കൈക്കൊണ്ടു വിശ്വസിക്കെണ്ടതിന്നു
എല്ലാവൎക്കും അത്യാവശ്യം ഉണ്ടു. ഈ നിശ്ചയമായ രക്ഷാക്രീ
യ ജീവപൎയ്യന്തവും, ഈ ദിവസത്തിലും എന്റെ മനസ്സിൽ ഉ
റെച്ചു നിന്നു പിശാചിനൊടുള്ള പൊരാട്ടത്തിൽ ധൈൎയ്യവും
ജയസ്ന്തൊഷവും നല്കെണമെ.

൧൨

എബ്ര. ൯,൧൪ നിഷ്കളങ്കനായി തന്നെത്താൻ
ദൈവത്തിന്നു നിത്യാത്മാവിനാൽ കഴിച്ചു തന്ന ക്രീസ്തന്റെ
5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/36&oldid=194337" എന്ന താളിൽനിന്ന് ശേഖരിച്ചത്