താൾ:CiXIV281.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുള്ളനിന്റെകൈകൊണ്ടുതാങ്ങിസങ്കടങ്ങളിൽഅകപ്പെ
ട്ടു കിടക്കുന്നവൎക്കെല്ലാവൎക്കുംആശ്വാസവുംഉദ്ധാരണവുംകാ
ണിച്ചുതരെണമെ ആമൻ.

തിങ്കളാഴ്ചരാവിലെ

പ്രിയരക്ഷിതാവെ, നീ പിതാവൊടുഞാൻഇനിലൊ
കത്തിൽഇരിക്കയില്ലഎന്നാൽഎന്റെശിഷ്യന്മാർലൊകത്തി
ൽഇരിക്കുന്നുഞാനൊനിൻഅരികിൽവരുന്നുഎന്നുപ്രാൎത്ഥി
ച്ചു. വിശ്വാസത്താൽഞങ്ങളുംഈപ്രാൎത്ഥനയെപിടിക്കുന്നു.
ഞങ്ങൾലൊകത്തിൽഇരിക്കുന്നുവല്ലൊ, ആയത്എന്തെന്നുനി
ണക്ക്അറിയാമല്ലൊ. ഏകദെശംമുപ്പത്ത്‌മൂന്ന്‌സംവത്സര
ത്തൊളംനീഅതിൽഇരുന്നുഞങ്ങളെപൊലെസകലപരീക്ഷക
ളെയുംരുചിനൊക്കെണ്ടിവന്നു. ഇപ്പൊൾനീലൊകത്തെയുംഅ
തിന്റെ പരീക്ഷകളെയുംവിട്ടുപിതാവിന്റെവലത്ത്ഭാഗത്ത്
നിത്യമഹത്വത്തിൽകയറിഇരിക്കുന്നു; എങ്കിലുംനീവിശ്വസ്ത
നുംകരുണയുമുള്ള മഹാചാൎയ്യനായിട്ടുലൊകത്തിലെ പരീക്ഷി
തന്മാൎക്കസഹായിപ്പാൻപ്രാപ്തനാകകൊണ്ടുദിവസെനഒരൊപ
രീക്ഷകളിൽജയംനൽകിദൊഷത്തിൽനിന്നുഞങ്ങളെകാത്തു
കൊണ്ടുലൊകത്തിൽഞങ്ങൾ്ക്കസംഭവിക്കുന്നതൊക്കെയുംഗുണത്തി
ന്നായിവ്യാപരിക്കെണമെന്നുനിന്നൊടുഅപെക്ഷിക്കുന്നു. ഈ
ലൊകത്തിൽ ഇരുട്ടുംഅരിഷ്ടതയുംഅശുദ്ധിയുംനിറഞ്ഞിരിക്കുന്നു
അതിൽപിശാചിന്റെഅധികാരംഎത്രഭയങ്കരമുള്ളത്,മി
ക്കവാറുംമനുഷ്യർഐഹികബുദ്ധികളായിനടക്കുന്നുകഷ്ടം. നി
ൻകരുണകളെഅവർഎത്രദുൎവ്യയംചെയ്യുന്നു,നിന്റെനാമ
വുംരാജ്യവുംഅവർക്കഎത്രനിന്ദ്യമായിതൊന്നുന്നു,കൎത്താവായയെ
ശുവെഞങ്ങൾഇന്നുലൊകപരീക്ഷകളിലെക്ക്‌വീഴാതെയുംഅ
തിന്നുഅനുരൂപപ്പെടാതെയുംഅതിൻവഴികളിൽനടക്കാതെ
യുംസ്ഥിരവിശ്വാസവുംനിർമ്മലസ്നെഹവുംവിശുദ്ധനടപ്പുംകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/7&oldid=194386" എന്ന താളിൽനിന്ന് ശേഖരിച്ചത്