താൾ:CiXIV281.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

കൎത്താവായയെശുവെഒരുവെള്ളിആഴ്ചയിൽനീക്രൂശിൽ
തൂങ്ങിമരിച്ചു.ഞങ്ങൾ്ക്കപൂൎണ്ണഅനുസരണംക്ഷമഇത്യാദിഗു
ണവിശെഷങ്ങൾ്ക്കഒരുതികഞ്ഞഉദാഹരണവുംഒരുസൎവ്വലൊക
പാപങ്ങൾ്ക്കപ്രായശ്ചിത്തവുമായിതീൎന്നു.നിന്നെക്രൂശിൽതറച്ച
വൎക്കവെണ്ടിപ്രാൎത്ഥിച്ചത്‌ഞങ്ങളുടെഹൃദയങ്ങളിലുംശത്രു
സ്നെഹത്തെകൊളുത്തെണമെ. മറിയ, യൊഹനാനെമക
നെപൊലെയുംഅവൻഅവളെഅമ്മഎന്നപൊലെയുംസ്നെ
ഹിക്കെണ്ടിയപ്രകാരംനിന്റെകല്പനഞങ്ങളുടെയുംഅന്യൊ
ന്യംസ്നെഹത്തിന്നുഉത്സാഹിപ്പിക്കെണമെ. മനസ്താപംചെ
യ്തകള്ളനെനിന്നൊടു കൂടപരദീസയിൽപാൎപ്പിപ്പാൻനീകരു
ണയാലെവാഗ്ദത്തംചെയ്തത്‌ഞങ്ങളിലുംനിത്യജീവന്നായിട്ടുസ
ത്യമായപ്രത്യാശയെവരുത്തെണമെ. ആഅന്ധകാരസമയ
ത്ത്‌നീഎൻദൈവമെ, എൻദൈവമെനീഎന്നെകൈവി
ട്ടത്‌എന്തിന്‌എന്നുസങ്കടപ്പെട്ടുവിളിച്ചു, സങ്കടകാലത്തി
ൽഞങ്ങൾ്ക്കുംവിശ്വാസവുംസഹായവും ഏകെണമെ. നിന്റെ
ദാഹത്തെ ഒൎത്തുഞങ്ങൾഭക്ഷണപാനങ്ങളെമിതമായിഅ
നുഭവിച്ചുലൌകികലഹരിയെവിടെണമെ. നിവൃത്തിയായി
എന്നനിന്റെവചനംകൊണ്ടുഞങ്ങളുടെസ്വന്തനീതിയെന
ശിപ്പിച്ചുനീഉണ്ടാക്കിയരക്ഷപൂർണ്ണമായിഎന്നു നിശ്ചയംവ
രെണമെ. നിന്റെ ആത്മാവിനെനീപിതാവിന്റെകൈ
യിൽഏല്പിച്ചപ്രകാരംഞങ്ങൾഇപ്പൊഴുംനിന്റെവാസ
ത്തിന്നുംശുദ്ധീകരണത്തിന്നുംഞങ്ങളുടെആത്മാക്കളെനി
ണക്ക്‌ഏല്പിക്കുന്നു. ഈദെഹത്തെവിടെണ്ടിവരുന്നസമയം
നീഞങ്ങളെനിത്യ രാജ്യത്തിലെക്ക് എടുത്തുനിന്നൊടു
കൂടഇരിപ്പാനും നിന്റെമഹത്വംഅനുഭവിപ്പാനുംസംഗ
തിവരുത്തെണമെ. ധൎമ്മത്തിന്റെശാപത്തിൽനിന്നുംവരു
വാനുള്ളകൊപത്തിൽനിന്നുംഞങ്ങളെഉദ്ധരിക്കെണ്ടതി
ന്നുനിന്റെശുദ്ധജീവനുംകുറ്റവുമില്ലാത്തമരണവുംഞങ്ങൾ്ക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/18&oldid=194368" എന്ന താളിൽനിന്ന് ശേഖരിച്ചത്