താൾ:CiXIV281.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

മരണവും കൂടലാഭമത്രെ. അവസാനനാളിൽ ആകാശ
ഭൂമികളും വെന്തുപൊയാലും കൎത്താവായ യെശു എ
ല്ലാ മനുഷ്യരുടെ ന്യായാധിപതിയായി വെളിപ്പെട്ടു
ക്രിയകൾ്ക്ക തക്ക ശിക്ഷ കഴിച്ചാലും നീതിമാന്നു ഭയം ഒ
ന്നും വെണ്ടാ. അവൻ കൊപത്തിൽ നിന്നു രക്ഷിക്കപ്പെ
ടുമല്ലൊ. ദെവകൊപം നാശം വരുത്തുന്നത നിശ്ചയം,
എങ്കിലും അതിൽ നിന്നു രക്ഷിക്കപ്പെടുന്നവനെ ഒ
ന്നും തൊടുന്നില്ലല്ലൊ; ആകയാൽ കൎത്താവായ യെ
ശുവെ ഈ ദിവസത്തിലും നിന്റെ രക്തത്താൽ എനിക്ക്
നീതീകരണം ലഭിച്ചു എന്നുള്ള നിശ്ചയം മനസ്സിൽ
ഉറപ്പിച്ചു പിശാചിന്റെ നെരെയുള്ള പൊരാട്ടത്തി
ന്നു ശക്തിയെയും ഹൃദയസൌഖ്യത്തിന്നു വെണ്ടുന്ന ദി
വ്യ സമാധാനത്തെയും കല്പിച്ചു തരെണമെ.

൯൯

ഫിലി.൩,൮. എൻ കൎത്താവായ യെശു ക്രി
സ്തന്റെ അറിവിലെ മികവു നിമിത്തം ഞാൻ എ
ല്ലാം ഛ്ശെദം എന്നു വെക്കുന്നു.

ജന്മപാപത്തിൽ നിന്നു മുളെച്ചു ഡംഭു നിമിത്തം
മനുഷ്യർ മിക്കവാറും ഉൾസുഖത്തിന്റെ ഹെതു ത
ങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു വിചാരി
ച്ചു പലവഴിയായി ദൈവത്തിന്റെ മുമ്പാകെ ത
ങ്ങളുടെ സ്വന്തനീതിയെ സ്ഥാപിപ്പാൻ നൊ
ക്കുന്നു. യഹൂദന്മാർ അബ്രഹാമിന്റെ സന്തതിക
ളായി ചെല ഏറ്റു ധൎമ്മ കല്പനകളെ ആചരിക്കകൊ
ണ്ടു തങ്ങളെ നീതിമാന്മാർ എന്നെണ്ണി ഡംഭിക
ളായി ശെഷമുള്ളവരെ നിന്ദിക്കയും ചെയ്തു. ക്രിസ്ത്യാ
നർ പലരും ഒരൊ പുണ്യ കൎമ്മങ്ങളെയും വിദ്യാകൌ
ശലങ്ങളെയും മുന്നിട്ടു, ദെവനീതിക്ക് അതുതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/186&oldid=194115" എന്ന താളിൽനിന്ന് ശേഖരിച്ചത്