താൾ:CiXIV281.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൩

ക്ഷാവിധി ഒന്നുമില്ല, ദെവതെജസ്സിൻ ആശയിങ്കലും സ
ങ്കടങ്ങളിലും പ്രശംസിപ്പാൻ പ്രാപ്തിയുള്ളവനാകുന്നു. ശിക്ഷ
കൾ ഒരൊന്നു അവന്റെമെൽ വന്നാലും ദെവകൊപം കല
ൎന്നിട്ടല്ല, സ്നെഹത്തിന്നു കുറികളായിട്ടത്രെ വരുന്നു. എബ്ര.
൧൨,൫. ന്യായവിധി നാളിൽ ദെവകൊപം അവന്റെ മെ
ൽ വീഴുകയില്ല നിശ്ചയം. ഇതെല്ലാം വിചാരിച്ചാൽ നീതീ
കരണം അല്പ കാൎയ്യമല്ല, നിത്യത്തൊളം നിലനില്ക്കുന്ന ഫ
ലങ്ങളൊടും ചെൎന്നതാക കൊണ്ടു അതിന്റെ നിശ്ചയം ഹൃദ
യത്തിൽ ഉറപ്പായി വരും മുമ്പെ യെശുനാമം ധരിച്ചവനാരും
ആശ്വസിക്കരുതെ. പരീശന്മാർ ചെയ്തതുപൊലെ തങ്ങളെ
നീതികരിച്ചു കള്ളസമാധാനത്തെ വരുത്തുന്നവൎക്ക കഷ്ടം. ദെ
വകൊപത്തിൽ നിന്നും ധൎമ്മ കല്പനകളിൽനിന്നും ഒഴിഞ്ഞു
ഒഴിഞ്ഞുപൊവാൻ അവൎക്ക എന്തൊരു വഴി, ദൈവം പാ
പങ്ങളെ കണക്കിടുമെങ്കിൽ ആയിരം ചൊദ്യങ്ങൾ്ക്ക ഉത്ത
രം ഒന്നു മാത്രം പറഞ്ഞു കൂട അല്ലൊ. കപടമില്ലാത്ത വി
ശ്വാസത്തൊടു കൂട യെശുവിന്റെ രക്തം ആധാരമാക്കി പി
ടിച്ചു തന്റെ അനെക പാപങ്ങളുടെ നീക്കത്തിന്നു അതു
തന്നെ മതി എന്നു ദെവമുമ്പാകെ താഴ്മയൊടും സ്ഥിരത
യൊടും കൂട ഏറ്റു പറഞ്ഞാൽ സ്വൎഗ്ഗസ്ഥപിതാവു തൻ
പുത്രന്റെ മാനത്തിന്നായി പാപങ്ങളെ ക്ഷമിച്ചു ശി
ക്ഷകളിൽ നിന്നൊഴിച്ചു അഭക്തരെയും അവിശ്വാസിക
ളെയും ഭക്ഷിച്ചു കളയുന്ന കൊപത്തെയും നീക്കി കരുണാ
സത്യങ്ങളെയും സ്ഥിരമായ സമാധാനത്തെയും നിത്യജീവ
ന്റെ നിശ്ചയത്തെയും ഹൃദയത്തിൽ ഉറപ്പിച്ചു കൊടുക്കുന്നു.
അതു കൊണ്ടു യെശുവിന്റെ രക്തത്താൽ നീതീകരിക്കപ്പെ
ട്ടിട്ടു ഐഹിക കഷ്ട സങ്കടങ്ങളിലും മരണസമയത്തിലും
ആശ്വസിച്ചു സന്തൊഷിപ്പാൻ സംഗതി ഉണ്ടു. യെശുവി
ന്റെ പ്രത്യക്ഷതെക്ക നൊക്കി പാൎക്കുന്നവൎക്ക കഷ്ടങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/185&oldid=194116" എന്ന താളിൽനിന്ന് ശേഖരിച്ചത്