താൾ:CiXIV281.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨

ണ്ണുകളിൽ നിന്നു അശ്രുക്കളെല്ലാം തുടെച്ചു കളയും, ഇനി
മരണം ഇല്ല, ഖെദവും മുറവിളിയും പ്രയാസവും ഇനി ഇ
ല്ല, ഒന്നാമത്തെവ കഴിഞ്ഞു പൊയല്ലൊ. വെളി. ൨൧, ൪.
ആ ജീവന്റെ ബലം ആൎക്കു പറയാം; ദൈവത്തിന്നു നിത്യ
വും ജീവനും ഉള്ളവൻ എന്ന പെർ ഉണ്ടു. മരണത്തിന്റെ ക
ഴിവും ഇല്ലാത്ത ചാകായ്മ അവന്റെ പക്കൽ മാത്രം ഇരി
ക്കുന്നു. അവൻ ജീവന്റെ ഉറവു തന്നെ. അതു കൊണ്ടു നി
ത്യ ജീവനെ ലഭിച്ചു ദെവകരുണയാൽ ചാറ്റായ്മയെ ധരി
ച്ചിരിക്കുന്നവൻ ദൈവത്തൊടു സദൃശൻ. ആദിയിലല്ലൊ
ദൈവം മനുഷ്യനെ നിത്യജീവന്നായിട്ടു സൃഷ്ടിച്ചു. പാപത്താ
ലത്രെ മരണം ലൊകത്തിൽ പുക്കു, പാപം നീങ്ങി പൊകു
മളവിൽ മരണവും ജയത്തിൽ വിഴുങ്ങപ്പെടും. മനുഷ്യനൊ,
യെശുവിനാൽ പൂൎവ്വാവസ്ഥയെ പ്രാപിക്കും. നമുക്കു നിത്യ
ജീവനുണ്ടാകെണ്ടതിന്നല്ലൊ, ക്രിസ്തൻ മരിക്കയും ജീവിച്ചെ
ഴുനീല്ക്കയും ചെയ്തു. അവൻ സത്യവും വിശ്വാസവുമുള്ള സാ
ക്ഷിയായിട്ടു തന്റെ ആടുകൾ്ക്ക നിത്യജീവനെ കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു. ആടുകൾ ഈ ലൊകത്തിൽ ഇരിക്കുന്ന സ
മയം ആയതിനെ നിവൃത്തിപ്പാൻ ആരംഭിച്ചും ഇരിക്കുന്നു. വി
ശ്വാസത്താൽ അവൎക്കു കിട്ടുന്നത് നിത്യജീവൻ തന്നെ. അവരു
ടെ ശരീരങ്ങളും അക്ഷയത്തെയും ചാകായ്മയെയും ധരി
ക്കുമ്പൊഴെക്കു വാഗ്ദത്തത്തിന്നു തികഞ്ഞ നിവൃത്തി ഉണ്ടാ
കും. ശരീര മരണത്തിന്നായി നിത്യജീവന്റെ ആശയൊടു
കൂടെ കാത്തിരിക്കുന്നവൻ ധന്യൻ.

൯൮

രൊമ.൫, ൯. യെശുവിന്റെ രക്തത്താൽ നീതീകരിക്കപ്പെ
ട്ടിട്ടു നാം ഇപ്പൊൾ അവനാൽ കൊപത്തിൽ നിന്നു എത്ര
അധികം രക്ഷിക്കപ്പെടും.

യെശുക്രിസ്തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടവന്നു ശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/184&oldid=194117" എന്ന താളിൽനിന്ന് ശേഖരിച്ചത്