താൾ:CiXIV281.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

നിത്യമുള്ളതും നൊക്കി അതു ഐഹിക നിധികളെക്കാൾ
വിലയുള്ളതു എന്നു വിചാരിച്ചു അതിന്നായി പ്രയാസ
പ്പെടുന്നു. വിശ്വാസി ഇങ്ങിനെ നടക്കയും ക്ഷമയൊടെ
കഷ്ടിക്കയും ലൗകികത്തെ വിടുകയും മരണത്തെ ഭയ
പ്പെടാതിരിക്കയും ചെയ്യുന്നത് എന്തിന്ന്, വിശ്വാസം അ
ല്ലൊ പ്രതീക്ഷാ കാൎയ്യങ്ങളുടെ വസ്തുതയും കാണപ്പെടാ
ത്തവറ്റിന്റെ പ്രാമാണ്യവും ആകുന്നു. ലൊകം, കൎത്താ
വായ യെശു ബലക്ഷയമുള്ള മനുഷ്യനത്രെ എന്നു വി
ചാരിച്ചു പിലാതൻ ചെയ്തതുപൊലെ ക്രിസ്തൻ എന്നു പറ
യുന്ന യെശുവിനെ കൊണ്ടു ഞാൻ എന്തു ചെയ്യെണം എ
ന്നു ചൊദിക്കുന്നു. വിശ്വാസപ്രമാണം ഒരു വിരൊധം കൂ
ടാതെ പഠിച്ചു ശരിയായി പറകയും ചെയ്യുന്നു എങ്കിലും ഉ
ദാസീനമായി അതിനെ വിചാരിച്ചു പ്രയൊജനമില്ലാതാ
ക്കി കളയുന്നു. ലൊകത്തിന്റെ ഒരു അംശം യെശു ദൈവ
പുത്രനും പാപികളുടെ രക്ഷിതാവും അല്ല എന്നു പറ
ഞ്ഞു ശുദ്ധശത്രുക്കളായി നില്ക്കുന്നു. വിശ്വാസിയൊ പി
താവു തന്റെ പുത്രന്നു കൊടുത്ത സാക്ഷിയെ കൈക്കൊ
ണ്ടു യെശു തന്നെ ക്രിസ്തനും ദൈവപുത്രനും ആകുന്നു എ
ന്നു പൂൎണ്ണ മനസ്സുകൊണ്ടു വിശ്വസിച്ചു അവനൊടു ചെൎന്നു
നിത്യജീവനെ അവനിൽ നിന്നു പരിഗ്രഹിക്കുന്നു. ലൊകം
ദൈവത്തെ സ്നെഹിക്കാതെയും അവന്റെ കല്പനകളെ പ്ര
മാണിക്കാതെയും നടക്കുന്നു. ജഡമൊഹം, കൺമൊഹം,
സംസാരത്തിൻ വമ്പു ഇവറ്റെ വിലക്കുന്ന കല്പനകളെ ത
ന്ന വിശുദ്ധ ദൈവത്തിന്നു ശത്രു ആകുന്നു. ദൈവത്തിൽ നി
ന്നു ജനിച്ച വിശ്വാസി ദൈവത്തെയും അവനിൽ നിന്നു ജ
നിച്ചവരെല്ലാവരെയും നന്നായി സ്നെഹിച്ചു സ്നെഹത്തിന്റെ
അടയാളമായി ദൈവകല്പനകളെ പ്രമാണിക്കയും ചെയ്യു
ന്നു. ഇങ്ങിനെ ഒരു മനുഷ്യൻ സത്യവിശ്വാസിയായി വന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/136&oldid=194182" എന്ന താളിൽനിന്ന് ശേഖരിച്ചത്