താൾ:CiXIV281.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

ഉടനെ പുതിയ ജ്ഞാനവും വെളിച്ചവും ശക്തിയും ദൈവത്തി
ന്റെ കയ്യിൽ നിന്നു പരിഗ്രഹിച്ചു ലൊകത്തെക്കാൾ വലിയവ
നായി തീരുന്നു. വിശ്വാസികളിൽ വസിക്കുന്ന ദൈവം ലൊ
ക പ്രഭുവെക്കാൾ ശക്തനാകകൊണ്ടു വിശ്വാസം ലൊകത്തെ
ജയിച്ചജയം ആകുന്നു. ലൊകത്തെ നന്നാക്കുവാൻ പാടില്ലെ
ങ്കിലും അതിനെ ജയിപ്പാൻ കഴിയും നിശ്ചയം.

൭൨

രൊമ.൪,൨൭. കൎത്താവായ യെശു നമ്മുടെ നീതിക
രണത്തിന്നായി ഉണൎത്തപ്പെട്ടു.

യെശു ഈ ലൊകത്തിൽ ജീവനൊടിരിക്കുന്തൊറും ക
ഷ്ടിച്ചു പ്രത്യെകം ക്രൂശിൽ നിന്നു മരിച്ചപ്പൊൾ മനുഷ്യ
രുടെ പാപങ്ങളെ വഹിച്ചു അവൎക്ക വരെണ്ടിയ ശിക്ഷയെ
അനുഭവിച്ചു ശാപമായി തീരുകയും ചെയ്തു. അന്നുള്ള മനു
ഷ്യരിൽ ആൎക്കും ഇത് ബൊധിച്ച പ്രകാരം തൊന്നുന്നി
ല്ല. ക്രൂശിന്റെ രഹസ്യം അറിവാൻ ശിഷ്യന്മാൎക്ക അന്നു
വെളിച്ചം പൊരാ. ലൊകമൊ യെശുവിനെ കള്ളൻ എ
ന്നും വഞ്ചകൻ എന്നും ദുഷിച്ചു. അവൻ മരിച്ചപ്പൊൾ ജ
യം കൊണ്ടു എന്നു വിചാരിച്ചു സന്തൊഷിക്കയും ചെയ്തു. ദെ
വദൂതന്മാർ മാത്രം യെശുവിന്റെ കഷ്ടങ്ങളെ അതിശയിച്ചു
നൊക്കി അതിന്റെ അൎത്ഥം അറിഞ്ഞു. യെശുക്രൂശിൽ നി
ന്നു മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസത്തൊളം ശ്മശാനത്തി
ൽ കിടന്നപ്പൊൾ അവന്റെ താഴ്ച മാത്രം അല്ല, ഉയൎച്ചയെ
യും കാണിക്കുന്ന പ്രവാചകങ്ങളെ നൊക്കി വിചാരിക്കാ
ത്തവർ യെശു ചെയ്വാൻ ലഭിച്ച വെല സാധിച്ചു അവൻ പാ
പ കടങ്ങളെ തീൎത്തു ഒരു നിത്യ രക്ഷയെ സമ്പാദിച്ചുവൊ
എന്നും ദെവപുത്രനായ ക്രിസ്തൻ തന്നെയൊ എന്നും ബു
ദ്ധി മുട്ടി സംശയിപ്പാൻ സംഗതി ഉണ്ടായിരുന്നു നിശ്ചയം.
മരണം അവനെ വിഴുങ്ങുകയാൽ അവൻ ചെയ്തതും അവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/137&oldid=194180" എന്ന താളിൽനിന്ന് ശേഖരിച്ചത്