താൾ:CiXIV281.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

മുമ്പെ വിശ്വസിച്ചതും എല്ലാം നിഷ്ഫലമായി തീൎന്നുവല്ലൊ. എ
ന്നാൽ യെശു പിതാവിന്റെ ശക്തിയാൽ മൂന്നാം നാളിൽ ഉ
യിൎത്തെഴുനീറ്റതിനാൽ സംശയം എല്ലാം നീങ്ങി സുവിശെഷ
സത്യം ഉറപ്പായി വന്നിരിക്കുന്നു. പുനരുത്ഥാനത്താൽ യെശു
വിന്റെ ശരീരത്തിന്നു വന്ന ആത്മീക മഹ്വത്തിൽ അവൻ നീ
തികരിക്കപ്പെട്ടു ഏകജാതനായ ദെവപുത്രൻ എന്നു സ
ൎവ്വലൊകത്തിന്റെ മുമ്പാകെ മുദ്ര പ്രാപിച്ചവനായി വന്നു. ശ
ത്രുക്കൾ അവന്റെമെൽ വൎഷിച്ച ദൂഷണങ്ങൾ വ്യൎത്ഥമായി.
ദൈവം ദാവിദ് മുതലായ വിശ്വാസികൾ്ക്ക വാഗ്ദത്തം ചെയ്ത ക
രുണകളെ സൂക്ഷ്മമായി കാത്തു നിവൃത്തിച്ചു എന്നു പ്രസിദ്ധ
മായിതീൎന്നു. അന്നു യെശുവിന്റെ നീതിയാൽ ജീവന്റെ നീ
തികരണം എല്ലാ മനുഷ്യരിലും വ്യാപിച്ചു വന്നു. രൊമ.൫,
൧൮. യെശു ജീവ പ്രഭുവായി നീതികരിക്കപ്പെടുകയാൽ
എല്ലാ മനുഷ്യൎക്ക അവനൊടു കൂട നിത്യജീവനെ ലഭിപ്പാൻ
അവകാശം ഉണ്ടെന്നും പാപകടവും ധൎമ്മ കല്പനകളുടെ ശാപ
വും ഇനി തടവായിരിക്കയില്ല എന്നും പ്രസിദ്ധമായി വന്നു. ഇ
തിനെ വിശ്വസിക്കുന്നവന്നു ഈ വിശ്വാസത്താൽ പാപമൊ
ചനവും നീതികരണവും നിത്യജീവന്റെ നിശ്ചയവും ലഭിക്കും.
നമുക്കു ജീവനും രാജാവും മദ്ധ്യസ്ഥനും നിത്യജീവങ്കലെ
ക്കുള്ള പുനരുത്ഥാനത്തിന്റെ കാരണവുമായി വരെണ്ടതി
ന്നു എല്ലാവരുടെ രക്ഷെക്കായി മരണത്തിന്നും ഏലപിച്ച ജീ
വനെ പിന്നെയും കൈകൊണ്ട യെശുവിന്നും സുവിശെഷ
വചനത്താൽ ഇതൊക്കയും നമുക്ക് അറിയിച്ചു മനസ്സിൽ ഉ
റപ്പിച്ചു തരുന്ന പരിശുദ്ധാത്മാവിന്നും എന്നെക്കും സ്തൊത്രം
ഉണ്ടാകെണമെ.

൭൩

യൊഹ.൬,൬൮. കൎത്താവെ, ഞങ്ങൾ ആരെ ചെൎന്നു പൊ
കെണ്ടു, നിത്യജീവന്റെ മൊഴികൾ നിണക്ക് ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/138&oldid=194179" എന്ന താളിൽനിന്ന് ശേഖരിച്ചത്