താൾ:CiXIV281.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ന്നതു അഹംഭാവം തന്നെ എന്നു ഒരുത്തരും വിചാരിക്കെ
ണ്ടാ, പിതാവല്ലൊ. അവനെ സഭയുടെ തല ആക്കിവെ
ച്ചു നമ്മൊടു അവനെതന്നെ രക്ഷയുടെ ഉറവാക്കിയിരി
ക്കുന്നു. കുഞ്ഞാടിന്റെ കല്യാണനാളിൽ ക്രിസ്തന്നും സഭെ
ക്കും ഉള്ള സംബന്ധത്തിൽ നിന്നു ഏത് മഹത്വമുള്ള ഫലങ്ങ
ൾ എല്ലാം അനുഭവത്തിന്നു വരും എന്നു ഇപ്പൊൾ വൎണ്ണിച്ചു
പറയെണ്ടതിന്നു മനുഷ്യരുടെ വാkkഉം ബുദ്ധിയും എത്തുന്നി
ല്ല. അതിൽ ഒഹരിയുള്ളവൻ ധന്യൻ തന്നെ എന്നെ പ
റയാവു. സഭയുടെ തല ആയവനെ, നിന്റെ അവയവങ്ങളി
ൽ ഏറ്റവും ഹീനമായ എനിക്ക് ഈ ദിവസത്തിലും ആത്മ,
ദെഹി, ദെഹങ്ങൾ്ക്ക വെണ്ടുന്നത് എല്ലാം ഇറക്കിതന്നു എന്നെ
മുഴുവനും നിന്നൊടു ചെൎത്തു കൊണ്ടു നല്ല ഇടയനായി നി
ന്റെ ആടിനെ മെച്ചും പരിപാലിച്ചും അവസാനത്തൊളം
ചെന്നായ്ക്കളിൽ നിന്നു ഉദ്ധരിച്ചും കൊണ്ടു രക്ഷിക്കെണ
മെ.

൭൧

൧യൊഹ.൫,൪. ലൊകത്തെ ജയിച്ച ജയമൊ,
നമ്മുടെ വിശ്വാസമത്രെ.

ലൊകവും അതിന്റെ വിചാരകൌശലങ്ങളും എല്ലാം അ
വിശ്വാസത്തിൽ അടങ്ങികിടക്കുന്നു. അതിനെ ജയിക്കുന്ന
ജയം വിശ്വാസം അല്ലൊ ആകുന്നതു. ലൊകം കാണു
ന്നതിനെ മാത്രം നൊക്കിയും സ്നെഹിച്ചും അന്വെഷിച്ചും
പ്രസ്താവിച്ചും കൊണ്ടിരിക്കുന്നു. മരണം എല്ലാം കയ്യിൽ നി
ന്നു പറിച്ചു കളയുന്നു എന്നും അതിൽ നിന്നു സന്തുഷ്ടി ഒ
രുനാളും വരുന്നില്ല എന്നും ദിവസെന അറിവാൻ സംഗതി
ഉണ്ടായാലും അതു തന്നെ പരമ നന്മ എന്നു വിചാരിച്ചു ച
തിച്ചു പൊകുന്നു. വിശ്വാസിയൊ ദൈവം തന്റെ വചനത്തി
ൽ കാണിച്ചതും വാഗ്ദത്തം ചെയ്തതും കാണായിവരാത്തതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/135&oldid=194183" എന്ന താളിൽനിന്ന് ശേഖരിച്ചത്