താൾ:CiXIV281.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

കങ്ങളിൽ തന്റെ വലത്തു ഭാഗത്തു ഇരുത്തി എല്ലാവാ
ഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃത്വത്തിന്നും
ഈ യുഗത്തിൽ മാത്രമല്ല, ഭാവി യുഗത്തിലും കെൾ്ക്കുന്ന സക
ലനാമത്തിന്നും അത്യന്തം മീതെ തന്നെ സൎവ്വവും അവന്റെ
കാല്ക്കീഴാക്കി വെച്ചു. എഫെ.൧, ൨൦,൨൨. അതുവുമല്ല,
ദൈവം അവനെ സഭെക്കായി തല ആക്കികൊടുത്തു. എ
ഫെ.൧, ൨൨. യെശുവിന്നു ലഭിച്ച സൎവ്വമാനങ്ങൾ്ക്ക മുഖ്യമാ
യതു ഇത് തന്നെ. പ്രഭുത്വാധികാരങ്ങൾ്ക്കല്ല, സഭെക്ക് മാത്രം
ക്രിസ്ത ശരീരം എന്നപെർ കിട്ടിയതു. സഭ തന്നെ തല ആ
യവനിൽ നിന്നല്ലൊ സന്ധിനാഡികളാലും പൊഷണം
ലഭിച്ചും ഏകീഭവിച്ചും പൊന്നു ദെവഹിതമായ വൎദ്ധ
നം കൊള്ളുന്നു. കൊല.൨,൧൯. അങ്ങിനെ യെശു പ്ര
ത്യെകം സഭയുടെ തല, സഭ അവന്റെ ദെഹം. അവനി
ൽനിന്നു കരുണാസത്യങ്ങളും വെളിച്ചവും ജീവനും നീതി
യും ശക്തിയും കൈകൊണ്ടനുഭവിക്കുന്നു. അതുകൊണ്ടു സ
ത്യ വിശ്വാസികൾ ഈ ശരീരത്തിന്റെ അവയവങ്ങളായി
തമ്മിൽ സഹായിക്കയും ക്ഷമിക്കയും സ്നെഹിക്കയും വെ
ണം. അങ്ങിനെ സഭ അകത്തും പുറത്തും ദൈവമാനത്തി
ന്നായി വളരുന്നത്.

ഒരൊ വിശ്വാസി ദെഹത്തിന്റെ തല ആകുന്ന ക്രിസ്ത
നൊടു ചെൎന്നിരിക്കെണം. പൌൽ ചില കള്ള വിശ്വാസി
കളെ ക്രിസ്തനെ വിട്ടു രക്ഷെക്കായി ദൈവദൂതരെ ആ
രാധിച്ചതിനാൽ ആക്ഷെപിക്കുന്നു. കൊല.൨,൧൮.
ലൊകത്തിൽ വളരെ ശക്തിയും മഹത്വവുമുള്ള സൃഷ്ടികൾ
ഉണ്ടു എങ്കിലും നമ്മുടെ വിശ്വാസം ഇവരെല്ലാവരുടെ മീ
തെ കയറി സകലത്തിന്നു സഭയുടെ തല ആകുന്ന യെശുവൊ
ടു അപെക്ഷിക്കയും സെവിക്കയും ചെയ്യെണം. ഏകജാ
തനായ ദെവപുത്രനൊടു അങ്ങിനെ സംബന്ധിച്ചു നില്ക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/134&oldid=194184" എന്ന താളിൽനിന്ന് ശേഖരിച്ചത്