താൾ:CiXIV281.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

ന്നെ തന്നെ ശൊധന ചെയ്തു ചൊദ്യം കഴിക്കുന്നതു ന്യായം.
ഞാൻ ജഡമുള്ളവനൊ, ആത്മാവുള്ളവനൊ, ഞാൻ ജ
ഡത്തിന്റെ നിയൊഗം അനുസരിച്ചു ദൈവത്തിന്നും അവ
ന്റെ വചനത്തിന്നും ശത്രുവായി നടന്നു മരണവും നിത്യനാ
ശവും വരുത്തുന്ന ക്രിയകളെ പ്രവൃത്തിക്കുന്നുവൊ, ആത്മാ
വിന്റെ വാഴ്ചയെ അനുസരിച്ചു ജീവങ്കലെക്കും നിത്യമ
ഹത്വത്തിലെക്കും നടത്തുന്ന ക്രിയകളെ ചെയ്യുന്നുവൊ, ക്രിസ്ത
ന്റെ ആത്മാവു എന്നിൽ വസിക്കുന്നുവൊ, ഞാൻ അവന്നു
ള്ളവനൊ, വിശ്വാസത്താലെ ഞാൻ യെശുവൊടു ചെൎന്നു
വന്നുവൊ, അവന്നുള്ളവനായി തീൎന്നിട്ടു കരുണയും പാപമൊ
ചനവും സമാധാനവും നിത്യജീവന്റെ നിശ്ചയവും അച്ചാര
വും എനിക്ക് അനുഭവമായി വന്നുവൊ. ഈ ചൊദ്യങ്ങളെ വി
ചാരിച്ചു നല്ല ഉത്തരം കിട്ടെണ്ടതിന്നു ഇന്നു സകല പ്രവൃ
ത്തികളിൽ എന്റെ മുഖ്യഉദ്യൊഗം ആയിരിക്ക. ക്രിസ്ത
ന്റെ ആത്മാവില്ലാത്തവൻ അവന്റെ ശിഷ്യനും ആടും പ്ര
ജയും മുതലും അവകാശിയും അല്ലായ്ക കൊണ്ടു എത്രയും
നിൎഭാഗ്യൻ തന്നെ. മറ്റവരിൽ വിധിക്കെണ്ടതിന്നല്ല, എന്നെ
ശൊധന ചെയ്യെണ്ടതിന്നു ഞാൻ ഈ വാക്കുകളെ പ്രയൊ
ഗിക്ക.

൭൦

എഫെ. ൧,൨൨. ദൈവം ക്രിസ്തനെ സഭെക്കായി സ
ൎവ്വത്തിന്നും മീതെ തല ആക്കി കൊടുത്തു.

ക്രിസ്തന്നു സകൽ വാഴ്ച അധികാരങ്ങളുടെ തല എന്ന
പെർ ഉണ്ടു. കൊല.൨, ൧൦. ദൈവം സ്വൎഗ്ഗത്തിലും ഭൂമി മെ
ലുമുള്ളവ എല്ലാം ക്രിസ്തനിൽ ഒരു തലയാക്കി സമൂഹിക്കെ
ണ്ടതിന്നു മനസ്സാകുന്നു എന്നും എഴുതി കിടക്കുന്നു. എഫെ.
൧, ൧൦. പൌൽ അത് കുറ ദീൎഘമായി എഫെസ്യരൊടു
എഴുതിയിരിക്കുന്നു. ഇങ്ങിനെ ദൈവം ക്രിസ്തനെ സ്വൎല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/133&oldid=194186" എന്ന താളിൽനിന്ന് ശേഖരിച്ചത്